Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:15 pm

Menu

Published on June 12, 2015 at 5:51 pm

നിങ്ങൾ വെള്ളം കുടിക്കാൻ മറന്നാലും, വാട്ടർ ബോട്ടിൽ ഓർമിപ്പിക്കും

hidrateme-smart-water-bottle

ഈ സ്മാർട്ട്‌ ലോകത്ത് ഇതാ ഒരു സ്മാർട്ട്‌ വാട്ടർ ബോട്ടിലും.നിങ്ങൾ വെള്ളം കുടിക്കാൻ മറന്നാലും സമയമാവുമ്പോൾ വാട്ടർ ബോട്ടിൽ ഓർമിപ്പിക്കും,ഇനി ഒരൽപം വെള്ളം കുടിക്കൂ എന്ന് .
കേൾക്കുമ്പോൾ അതിശയമായി തോന്നുന്നുണ്ടോ ? എന്നാലിത് സത്യമാണ്. ‘ഹൈഡ്രേറ്റ് മി’ എന്ന പേരിലുള്ള ഈ വാട്ടർബോട്ടിലുകൾ അതിന്റെ ഉടമ വെള്ളം കുടിക്കേണ്ട സമയത്ത് തിളങ്ങും, അതാണു സിഗ്നൽ.

വാട്ടർബോട്ടിലിലെ സെൻസറും മൊബൈൽ ഫോൺ ആപ്ലിക്കേഷനും തമ്മിൽ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചാണ് ഈ സിഗ്നൽ പ്രവർത്തിപ്പിക്കുന്നത്. ഉയരം, തൂക്കം, പ്രായം, സ്ഥലത്തെ കാലാവസ്ഥ എന്നിവ പരിഗണിച്ചാണ് ഒരാൾ വെള്ളം കുടിക്കേണ്ട ഇടവേള ഈ മൊബൈൽ ആപ്പ് കണ്ടെത്തുക.വ്യായാമം ചെയ്യുന്നയാളാണെങ്കിൽ അതും നോക്കും. കൃത്യം സമയമാകുമ്പോൾ വാട്ടർബോട്ടിൽ തിളങ്ങും. അപ്പോൾ ബോട്ടിലെടുക്കുക, തുറക്കുക, കുടിക്കുക-സിംപിൾ!

45 ഡോളർ(2900 രൂപയോളം)മുതൽ വിലയുള്ള ബോട്ടിലുകൾ ഈ വർഷംതന്നെ മാർക്കറ്റിൽ കിട്ടുമെന്നാണു പ്രതീക്ഷ. ഡേറ്റ അനലിസ്റ്റ് ആയ നാദിയ ന്യൂയന്റേതാണ് ആശയം.കാൻസാസ് സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെയാണു ആപ്ലിക്കേഷനും മറ്റും വികസിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News