Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാട്ടുവൈദ്യവും പല പരമ്പരാഗത ചികിത്സാ രീതികളുമൊക്കെ നമ്മുടെ നാട്ടില്‍ ഇന്നും പ്രചാരത്തിലുണ്ട്. ഇതില്‍ തന്നെ ചിലരെങ്കിലും അന്ധമായ ചില വിശ്വാസങ്ങള്‍ പിന്തുടരുന്നവരുമാണ്.
ജനിക്കുന്നതു തൊട്ടു മരണം വരെ ഇത്തരം വിശ്വാസങ്ങള്‍ മുറുക്കെ പിടിക്കുന്നവരും അതിനനുസരിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇത് പല അപകടങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. പ്രത്യേകിച്ചും ആധുനിക വൈദ്യശാസ്ത്രം ഇത്രയും പുരോഗമിച്ച സമയത്താണ് ഇത്തരം കാര്യങ്ങളെന്നതാണ് ശ്രദ്ധേയമായ കാര്യം.
മുലപ്പാല്‍ കണ്ണിലൊഴിച്ചു നവജാത ശിശുവിന്റെ കാഴ്ച നഷ്ടപ്പെട്ട വാര്‍ത്ത നമ്മളെല്ലാം നേരത്തെ കേട്ടതാണ്. ഇത്തരത്തില്‍ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് കുറെ അന്ധമായ രീതികളും മറ്റും നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. ഇത്തരം രീതികളും അവയുടെ അപകടങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
1. ഉള്‍നാടന്‍ ഗ്രാമങ്ങളടക്കം പലയിടത്തും ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുക്കള്‍ക്ക് തേന്‍ കൊടുക്കുന്ന പതിവുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്. എന്നാല്‍ ഇതിനെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ പറയുന്നത് കുഞ്ഞിന് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ തേനിന് സാധിക്കുമെന്നാണ്. ബോട്ടിലിസം, ഉദരസംബന്ധമായ അസുഖങ്ങള്‍, മലബന്ധം പോലെയുള്ള രോഗങ്ങള്‍ കുഞ്ഞിന് പിടിപെടാം. ബള്‍ബര്‍ പരാലിസിസ്, ഹൈപ്പോടോണിയ മുതലായ അസുഖങ്ങളും കുഞ്ഞിനെ തേടിയെത്തും.
2. കൂടാതെ കുഞ്ഞു ജനിച്ച ഉടനെ പോഷക സമൃദ്ധമായ ആദ്യത്തെ മുലപ്പാല്‍ നല്‍കുന്നതിന് പകരം മിക്കവരും ഗ്ലൂക്കോസ് വെള്ളം അല്‍പ്പാല്‍പ്പമായി കൊടുക്കാറുണ്ട്. മുലപ്പാലിന് പകരമാകാന്‍ മറ്റൊന്നിനും സാധിക്കില്ലെന്നിരിക്കെ കുഞ്ഞിന് ഗ്ലൂക്കോസ് വെള്ളം കൊടുക്കേണ്ട ആവശ്യമില്ലെന്നതാണ് വാസ്തവം. കുഞ്ഞിന് ആവശ്യമായ ഗ്ലൂക്കോസ് സപ്ലിമെന്റ് മുലപ്പാലിലൂടെ തന്നെ ലഭിക്കും.
പ്രസവ ശേഷം ആദ്യമായി ഊറിവരുന്ന മഞ്ഞ നിറമുള്ള മുലപ്പാലിനെ കൊളസ്ട്രം എന്നാണു പറയുക. ദിവസത്തില്‍ 10 -12 തവണ മുലയൂട്ടുമ്പോള്‍ തന്നെ ആവശ്യമായ പോഷകഘടകങ്ങള്‍ കുഞ്ഞിന് കിട്ടുന്നുണ്ട്. ഇതിനുപുറമെ ഗ്ലൂക്കോസ് വെള്ളം കൊടുക്കുമ്പോള്‍ കുട്ടിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കും. ഇത് പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കാന്‍ ഇന് ഇത് ഇടയാക്കും. എന്നാല്‍ മുലയൂട്ടല്‍ നടക്കാത്ത സാഹചര്യത്തില്‍ മാത്രം കുഞ്ഞിന് ഗ്ലൂക്കോസ് വെള്ളം നല്‍കുന്നത് നല്ലതാണ്.
3. ജലദോഷമോ കഫക്കെട്ടോ ഉള്ളപ്പോള്‍ കുഞ്ഞിന് പാലോ പാലുല്‍പ്പന്നങ്ങളോ നല്‍കരുതെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇങ്ങനെ പറയുന്നതില്‍ ഒട്ടും സത്യമില്ല. കാരണം പാലിലും പാലുല്‍പ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ലൈനോലിക് ആസിഡും മറ്റു പോഷക ഘടകങ്ങളും കുട്ടിയുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാല്‍ കുടിച്ചെന്നുവെച്ച് ഒരിക്കലും കഫക്കെട്ട് വര്‍ദ്ധിക്കില്ല.
എന്നാല്‍ ചില കുട്ടികള്‍ക്ക് ശരീരത്തിന്റെ പ്രത്യേകത അനുസരിച്ചു പാലോ പാലുല്‍പ്പന്നങ്ങളോ കഴിക്കുന്നത് അലര്‍ജിയുണ്ടാക്കും. ഇക്കാരണം കൊണ്ട് പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് നല്ലതല്ല എന്ന് പറയുന്നതില്‍ ഒട്ടും വാസ്തവമില്ല.
ഇതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വീട്ടിലുള്ള മുതിര്‍ന്നവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുമ്പോള്‍ അല്‍പ്പം കൂടി കരുതല്‍ നല്ലതാണ്. പരീക്ഷണങ്ങള്‍ക്ക് മുതിരാതിരിക്കുക.
Leave a Reply