Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 1:09 pm

Menu

Published on September 10, 2016 at 10:13 am

തിളച്ചവെള്ളത്തിൽ നായയെ ജീവനോടെ പുഴുങ്ങുന്നു;മൃഗസ്നേഹികളെ ഞെട്ടിക്കും ഈ വീഡിയോ…!!

horrific-video-shows-greyhound-screaming-in-agony-as-its-boiled-alive

തിളക്കുന്ന വെള്ളത്തിലേക്ക് നായയെ ജീവനോടെ പുഴിങ്ങിയിടുക്കുന്ന ഈ ദൃശ്യം ലോകത്തെ മൃഗവിരോധികളെപോലും ഞെട്ടിപ്പിക്കുന്നതാണ്.ചൈനയില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍. ആരുടേയും കരളിനെ ഒരു നിമിഷമെങ്കിലും അലിയിക്കുന്നതാണ് ഈ കാഴ്ചയെന്നത് നിസംശയം പറയാം.ഒരു വലിയ പാത്രത്തില്‍ വെള്ളം തിളയ്ക്കുമ്പോള്‍ ആദ്യത്തെ ആള്‍ നായയെ പിടിച്ചുകൊണ്ടുവന്ന് വെള്ളത്തിലേക്ക് വലിച്ചെറിയുന്നു. ഒട്ടും സമയം കളയാതെ രണ്ടും മൂന്നും ആള്‍ക്കാര്‍ ഒരു മൂടി ഉപയോഗിച്ച് പാത്രം അടയ്ക്കുന്നു. അല്‍പസമയം കഴിഞ്ഞ് പാത്രത്തിന്റെ മൂടി മാറ്റി നായ ചത്തിട്ടുണ്ടോ എന്ന് കൂട്ടത്തിലുള്ള ഒരാള്‍ നോക്കുന്നു. ചുറ്റും കൂടി നില്‍ക്കുന്നവര്‍ ചിരിക്കുന്നതും കാണാം.കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെയാണ് മൂന്നു പേര്‍ ചേര്‍ന്ന് നായയെ ക്രൂരമായി കൊല്ലുന്നത്. ചൈനക്കാര്‍ക്ക് പട്ടിയിറച്ചിയോടുള്ള താല്‍പര്യം സംബന്ധിച്ച് ഇതിന് മുന്‍പും വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.പട്ടിയിറച്ചി മഹോത്സവത്തിന്റെ പേരില്‍ ആയിരക്കണക്കിന് നായ്ക്കളെയാണ് ഇവര്‍ കൊന്നു തിന്നുന്നത്.ഇതിനെതിരെ മനുഷ്യ സ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും നായ്ക്കളെ കൊല്ലുന്നത് തുടരുന്നതല്ലാതെ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News