Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:44 pm

Menu

Published on May 5, 2017 at 2:54 pm

റൂമെടുക്കാം, നാണമില്ലെങ്കില്‍ സെല്‍ഫിയുമെടുക്കാം

hotel-promotion-encourages-visitors-nude-selfies

പ്രൊമോഷനായി പല സൂത്രപ്പണികളും ചെയ്യുന്ന സ്ഥാപനങ്ങള്‍ നമുക്കറിയാം. എന്നാല്‍ ഏറെ വ്യത്യസ്തമാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ ആര്‍ട്ട് സീരീസ് ഹോട്ടലിലെ കാര്യം.

ഇവിടേക്ക് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ഇവര്‍ ഒരു ക്യാമറ കൂടി മുറിയിലേക്ക് തന്നുവിടും. മുറിയില്‍ നിന്ന് ഒരു നഗ്ന സെല്‍ഫിയെടുക്കുക, അത് ഹോട്ടലിലെ ആര്‍ട്ടിസ്റ്റിനു കൊടുക്കുക. ആര്‍ട്ടിസ്റ്റ് അത് ഉഗ്രനൊരു ആര്‍ട്ട് വര്‍ക്ക് ആക്കി മാറ്റിത്തരും. ഏതാണ്ട് ടൈറ്റാനിക് സിനിമയിലെ പെയിന്റിങ് പോലെ.

മേയ് ഒന്നു മുതല്‍ ജൂണ്‍ 15 വരെയുള്ള നോ റോബ് ക്യാംപയിനിന്റെ ഭാഗമായുള്ളതാണിത്. ഇനി നഗ്നരായി പോസ്‌ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ #norobe എന്ന ഹാഷ്ടാഗില്‍ ഒരു സാധാരണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയാതാലും മതി. ഇതിന് ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമുണ്ട്.

ഹോട്ടല്‍ മുറിയില്‍ കയറി അവിടെയെങ്ങാന്‍ ഒളി ക്യാമറ വച്ചിട്ടുണ്ടോ എന്നു കര്‍ട്ടനിടയിലും വാഷ്‌റൂമിലുമൊക്കെ ഏവരും പരിശോധന നടത്തുന്ന കാലത്താണ് നഗ്‌ന സെല്‍ഫി എടുക്കാന്‍ ഹോട്ടല്‍ ഉടമ തന്നെ ക്യാമറ കൊടുത്തു വിടുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

എടുത്ത നഗ്നചിത്രം ആര്‍ട്ടിസ്റ്റിന്റെ കയ്യില്‍ എത്തുന്നതും ആര്‍ട്ടിസ്റ്റ് നമുക്കു തിരിച്ചു തരുന്നതു വരെയുള്ള കാര്യങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്ന ഉറപ്പും ഹോട്ടലുകാര്‍ നല്‍കുന്നുണ്ട്. ക്യാംപയിനില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ ഏഴു ഹോട്ടലുകളിലൊന്നില്‍ താമസിക്കുന്നതിനുള്ള ഫ്രീ ഗിഫ്റ്റ് വൗച്ചറും കിട്ടും.

ആര്‍ട്ട് സീരീസ് ഹോട്ടല്‍ ഗ്രൂപ്പിന് മെല്‍ബണ്‍ കൂടാതെ ബെന്‍ഡിഗോ, അഡിലെയ്ഡ്, ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളിലും ഹോട്ടലുകളുണ്ട്. ജൂണ്‍ 15 വരെ ആര്‍ക്കു വേണമെങ്കിലും അവിടെ താമസിച്ച് ഉഗ്രന്‍ സെല്‍ഫിയെടുക്കാം.

സെല്‍ഫിയെടുത്ത് ആര്‍ട്ട് വര്‍ക്ക് സ്വന്തമാക്കാന്‍ ഇഷ്ടം പോലെ വനിതകള്‍ ഹോട്ടലില്‍ ദിവസവും മുറിയെടുക്കുന്നുണ്ടെന്നാണു കണക്ക്. ഹോട്ടല്‍ ഉടമകള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണു സ്ത്രീകളുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News