Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെളി നിറഞ്ഞ കിടങ്ങിലകപ്പെട്ട ആനക്കൂട്ടത്തെ സാഹസികമായി രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നു.
കമ്പോഡിയയിലെ കിയോ സെയ്മ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന മോണ്ടുല്‍കിരി പ്രവിശ്യയിലായിരുന്നു സംഭവം. മൂന്നു കുട്ടിയാനകളുള്‍പ്പെടുന്ന 11 ആനകളാണ് കിടങ്ങിലകപ്പെട്ടത്. വേനല്‍ക്കാലമായതോടെ വെള്ളം തേടി വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയിലേക്കെത്തിയ ആനക്കൂട്ടമാണ് അപകടത്തില്‍ പെട്ടത്.

ഒരു കൊമ്പനാനയും 7 പിടിയാനയും 3 കുട്ടിയാനകളുമായിരുന്നു സംഘത്തില്‍. വിയറ്റ്‌നാം യുദ്ധകാലത്ത് ബോംബു വീണു രൂപപ്പെട്ട പത്തടിയോളം താഴ്ചയുള്ള കിടങ്ങിലാണ് ആനക്കൂട്ടം കുളിക്കാനിറങ്ങിയത്. ആഴമറിയാതെ കിടങ്ങിലിറങ്ങിയ ആനക്കൂട്ടത്തിന് തിരിച്ച് കരയ്ക്ക് കയറാനായില്ല. തുടര്‍ന്ന് നാലു ദിവസത്തോളമാണ് ആനക്കൂട്ടം ഈ കിടങ്ങില്‍ കുടുങ്ങിയത്.
പ്രദേശവാസികളാണ് കിടങ്ങിലകപ്പെട്ട നിലയില്‍ ആനകളെ കണ്ടെത്തിയത്. ചെളി നിറഞ്ഞ കിടങ്ങില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയാതെ മുങ്ങിത്താഴുകയായിരുന്നു ആനക്കൂട്ടം.
ഉടന്‍തന്നെ അവര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ വിവരമറിയിച്ചു. രക്ഷാപ്രവര്‍ത്തകരെത്തി കിടങ്ങിന്റെ വശങ്ങള്‍ ആനകള്‍ക്കു കേറിപ്പോകാന്‍ പാകത്തില്‍ ഇടിച്ചു നിരത്തിയും കയറും വള്ളിയും ഉപയോഗിച്ച് കെട്ടി വലിച്ചും കമ്പും മറ്റും കുഴിയിലേക്കിട്ടു കൊടുത്തുമാണ് ആനക്കൂട്ടത്തെ രക്ഷിച്ചത്.

കിടങ്ങിലകപ്പെട്ട ആനക്കൂട്ടത്തെ രക്ഷപെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണഅ. ആനക്കൂട്ടത്തെ രക്ഷപെടുത്തിയ വൈല്‍ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
Leave a Reply