Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. വാട്സ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരികയാണ്. സന്ദേശങ്ങൾ കൂടാതെ വീഡിയോ, ഫോട്ടോകൾ,റെക്കോർഡിംഗ്സുകൾ എന്നിവയും വാട്സ് ആപ്പ് വഴി അയയ്ക്കാൻ കഴിയും. ആഘോഷ ദിവസങ്ങളിൽ ചിലപ്പോൾ ഒരു സന്ദേശം ഒന്നിലധികം ആളുകൾക്ക് അയയ്ക്കേണ്ടതായി വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സന്ദേശങ്ങൾ വാട്സ് ആപ്പ് വഴി അയയ്ക്കാൻ പലരും ബുദ്ധിമുട്ടാറുണ്ട്. എന്നാൽ വാട്സ്ആപ്പ് വഴി ബൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കും. അതിനെ കുറിച്ച് മിക്കയാളുകൾക്കും അറിവില്ല. വാട്സ് ആപ്പിലൂടെ ഒരു സന്ദേശം ഒന്നിലധികം ആളുകൾക്ക് അയയ്ക്കുന്നത് എങ്ങനെയെന്നാണ് ചുവടെ പറയുന്നത്.
1.ആദ്യം തന്നെ വാട്സ്ആപ്പ് ഹോം സ്ക്രീൻ എടുക്കുക.
2.ഇനി സെറ്റിംഗ്സിൽ സെറ്റിങ്‌സില്‍ ന്യു ബ്രോഡ്കാസ്റ്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3.അപ്പോൾ ഒരു സ്ക്രീൻ പ്രത്യക്ഷപ്പെടും.
4. ഇവിടെ നിങ്ങൾക്ക് ആർക്കൊക്കെ സന്ദേശങ്ങൾ അയയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ അവരുടെ കോണ്‍ടാക്റ്റുകൾ തിരഞ്ഞെടുക്കുക. അതിനു ശേഷം ക്രിയേറ്റ് ബട്ടണ്‍ ടാപ് ചെയ്യുക.

5.ഇപ്പോൾ പ്രത്യക്ഷപ്പെടുന്ന സ്ക്രീനിൽ നിങ്ങൾ അയയ്ക്കാൻ ഉദ്ദേശിക്കുന്ന സന്ദേശം ടൈപ്പ് ചെയ്യുക.

6.പിന്നീട് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തുക.
ഇപ്പോൾ നിങ്ങളുടെ സന്ദേശം തിരഞ്ഞെടുത്ത ആളുകള്‍ക്ക് എത്തിയിട്ടുണ്ടാകും.
Leave a Reply