Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 11:14 am

Menu

Published on September 2, 2017 at 5:58 pm

വിരല്‍ത്തുമ്പിന്റെ ആകൃതി നോക്കിയാലറിയാം നിങ്ങളുടെ ഉള്ളിലിരുപ്പ്..!

how-can-we-identify-a-persons-behaviour-with-their-finger-tips

ലോകത്തുള്ള ഓരോ മനുഷ്യരുടെയും സ്വഭാവം വ്യത്യസ്തമാണ്. എന്നാല്‍ ചില സൂചകങ്ങള്‍ വെച്ച് ഒരാളുടെ സ്വഭാവത്തിന്റെ ഏകദേശ രൂപമൊക്കെ നമുക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു സൂചകമാണ് കൈവിരലുകള്‍.

കൈവിരലുകള്‍ക്ക് ഒരാളുടെ സ്വഭാവത്തെക്കുറിച്ച് ധാരാളം കഥകള്‍ പറയാനുണ്ട്. ഓരോരുത്തരുടെയും വിരലുകള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യാസപ്പെട്ടാണ് ഇരിക്കുന്നത്. എന്നാലും വിരല്‍ത്തുമ്പുകളുടെ ആകൃതിക്ക് പറയാന്‍ ഒരുപാട് സാമ്യതയുള്ള സ്വഭാവ സവിശേഷതകളുണ്ട്.

ഒരിക്കലും ഒരാളുടേതിന് സമാനമായ വിരലടയാളം മറ്റൊരാള്‍ക്ക് ഉണ്ടാവില്ല എന്നത് പോലെ ഓരോ സ്വഭാവവും ആയിരിക്കും ഓരോരുത്തര്‍ക്കും ഉണ്ടാകുക. വിരല്‍ത്തുമ്പ് നോക്കിയാല്‍ ആളുകളുടെ സ്വഭാവം മനസ്സിലാക്കാമെന്ന് ചൈനീസ് ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.

വിരല്‍ത്തുമ്പിന്റെ ആകൃതിയിലുണ്ട് ഇതെല്ലാം. എങ്ങനെ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു എന്നും വിരല്‍ത്തുമ്പ് നോക്കി എങ്ങനെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്നും നോക്കാം.

1. അറ്റം കൂര്‍ത്ത വിരലുകള്‍

വിരലിനറ്റം കൂര്‍ത്ത ആകൃതിയോട് കൂടിയവരാണെങ്കില്‍ വിശ്വസ്തതയുടെ പര്യായമായിരിക്കും ഇത്തരക്കാര്‍. പ്രണയം ഇവര്‍ക്കൊരിക്കലും ഒരു നേരമ്പോക്കായിരിക്കില്ല. വളരെ സെന്‍സിറ്റീവ് ആയിരിക്കുകയും എങ്കിലും പല കാര്യങ്ങളും മറച്ച് വെയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും. നിഗൂഢമായ സ്വഭാവം ഇവരുടെ പ്രധാന ലക്ഷണമാണ്.

2. അറ്റം ഓവല്‍ഷേപ്പായ വിരലുകള്‍

ഓവല്‍ ഷേപ്പിന്റെ ആകൃതിയോട് കൂടിയ വിരലിനറ്റമാണ് ഉള്ളതെങ്കില്‍ പെട്ടെന്ന് പ്രകോപനത്തിനിരയാകുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല ദേഷ്യമായിരിക്കും ഇവര്‍ക്ക് കൂടുതല്‍ ഉള്ളതും. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനു മുന്‍പ് തന്നെ പല കാര്യങ്ങള്‍ക്കും പ്രതികരിക്കുന്നവരായിരിക്കും ഇവര്‍. വിരലുകള്‍ നോക്കി ഇവരെ പെട്ടെന്ന് മനസ്സിലാക്കാം.

3. വിരലിനറ്റം ചതുരാകൃതിയില്‍

നിങ്ങളുടെ വിരലിനറ്റം ചതുരാകൃതിയില്‍ ആണോ? ഇത്തരത്തില്‍ വിരലിനറ്റം ചതുരാകൃതിയില്‍ ഉള്ളവര്‍ വലിയ ഹൃദയത്തിനുടമകളായിരിക്കും. മാത്രമല്ല പല കാര്യങ്ങളേയും വൈകാരികമായി പിന്തുടരുന്നവരായിരിക്കും ഇവര്‍. അതിലുപരി മുഖത്ത് നോക്കി നുണ പറയുന്നവരോട് ശക്തമായ രീതിയില്‍ പ്രതികരിക്കുന്നതും ഇവരുടെ സ്വഭാവമാണ്. മറ്റുള്ളവരോട് പെട്ടെന്ന് അടുപ്പം കാണിയ്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. അതിലുപരി പല കാര്യങ്ങളേയും തമാശ രൂപേണ എടുക്കാനും എന്നാല്‍ വേണ്ടത്ര ഗൗരവത്തോട് കൂടി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനും ഇവര്‍ക്ക് കഴിവുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News