Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:45 pm

Menu

Published on July 28, 2017 at 2:46 pm

സ്റ്റിയറിങ്ങ് ഇത്തരത്തിലാണ് പിടിക്കുന്നതെങ്കില്‍ എയര്‍ബാഗ് കൊണ്ടും കാര്യമില്ല

how-manage-steering-wheel-get-effect-of-air-bag

സുരക്ഷിത യാത്രയ്ക്കായി നിരവധി സുരക്ഷാ സംവിധാനങ്ങളാണു പുതുതലമുറ വാഹനങ്ങളിലുള്ളത്. എയര്‍ബാഗുകള്‍ക്കു പുറമെ സീറ്റ് ബെല്‍റ്റ്, ആന്റിലോക്ക് ബ്രേക്ക്, ഇ.ബി.എസ് തുടങ്ങിയ. സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തില്‍ നിരവധി ജീവനുകളാണ് ഓരോ ദിവസവും റോഡില്‍ പൊലിയുന്നത്.

തലയ്‌ക്കേല്‍ക്കുന്ന പരിക്കുകളാണ് അപകടമരണങ്ങളില്‍ ഏറ്റവും ഗുരുതരം. ഇത്തരത്തില്‍ മരണകാരണമായേക്കാവുന്നതും കനത്ത പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങളില്‍ യാത്രക്കാരെ രക്ഷിക്കാനാണ് എയര്‍ബാഗുകള്‍. അപകട സമയത്ത് എയര്‍ബാഗുകള്‍ വികസിച്ച് വരികയും യാത്രക്കാരന്റെ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറക്കുകയും ചെയ്യും.

എന്നാല്‍ എയര്‍ബാഗ് ഉണ്ടായതു കൊണ്ടുമാത്രം അപകടങ്ങളെ തരണം ചെയ്യാന്‍ പറ്റുമോ? ഇല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം നിങ്ങള്‍ സ്റ്റിയറിങ്ങ് പിടിക്കുന്ന രീതി ശരിയല്ലെങ്കില്‍ അപകടസമയത്ത് എയര്‍ബാഗുകൊണ്ട് കര്യമൊന്നും ഇല്ല. എയര്‍ബാഗിന്റെ ഗുണം ലഭിക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

1. സ്റ്റിയറിങ്ങ് പിടിക്കുന്നതും സീറ്റിംഗ് പൊസിഷനും കൃത്യമാവണം.

2. സ്റ്റിയറിങ്ങ് വീലിന്റെ മുകള്‍ഭാഗം ഡ്രൈവറുടെ തോള്‍ഭാഗത്തെക്കാള്‍ താഴെ ആയിരിക്കണം.

3. കൈകള്‍ അനായാസം ചലിപ്പിക്കാന്‍ കഴിയണം.

4. രണ്ടു കൈകളും സ്റ്റിയറിങ്ങില്‍ ഉണ്ടായിരിക്കണം.

5. തള്ളവിരല്‍ ലോക്ക് ആക്കി വയ്ക്കാതെ സ്റ്റിയറിങ്ങിനു മകളില്‍ വരുന്ന വിധത്തില്‍ പിടിക്കണം.

6. കൈ നീട്ടിപ്പിടിക്കുകയാണെങ്കില്‍ സ്റ്റിയറിങ്ങിന്റെ മുകള്‍ ഭാഗത്ത് കൈപ്പത്തി എത്തുംവിധം പിടിക്കണം.

7. സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ എയര്‍ ബാഗുകള്‍ തുറക്കില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News