Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ ശരീരത്തിലെ ഏറ്റവും ലോലമായ അവയവമാണ് ചെവി. ചെവിയുടെ പുറമേ ചെവിക്കുട കാണാവുന്നതെങ്കിലും സങ്കീർണ്ണങ്ങളായ പല ഭാഗങ്ങളും ചെവിയ്ക്കുള്ളിലുണ്ട്. ഒരു മനുഷ്യന്‍ വളരുന്നതിനൊപ്പം അവന്റെ ചെവിയും വളർന്നു വരുന്നു. ചെവിയുടെ മാംസളമായ ഭാഗം അഥവ കമ്മലിടുന്ന ഭാഗത്തിന് എല്ലാവരിലും വ്യത്യാസമുണ്ടായിരിക്കും. ഒരാളുടെ ചെവി നോക്കി അയാളുടെ ഭാഗ്യം നിർണ്ണയിക്കാൻ സാധിക്കും.
1. ചെവിയുടെ താഴ്‌ഭാഗം വൃത്താകൃതിയിലാണെങ്കിൽ ഇത്തരക്കാർ ബന്ധങ്ങൾക്ക് കൂടുതൽ വില നൽകുന്നവരായിരിക്കും. ഇവർ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നവരും ഭാഗ്യമുള്ളവരുമായിരിക്കും.
2. ചെവിയുടെ താഴ്‌ഭാഗം ചതുരാകൃതിയിലാണെങ്കിൽ ഇവരെ തേടി ഭാഗ്യം വന്നെത്തും. സ്വഭാവം കൊണ്ട് ഇവർ സമ്പന്നരായിത്തീരും. ചെവിക്ക് ഡയമണ്ട് ആകൃതിയുള്ളവർ ഉയർന്ന വിദ്യാഭ്യാസം സ്വന്തമാക്കുന്നവരായിരിക്കും.
–
–
3. വലിയ ചെവിയുള്ളവർ ഭാഗ്യ വാന്മാരായിരിക്കും. ചെവിയുടെ താഴ്‌ഭാഗം അർദ്ധവൃത്താകൃതിയിലുള്ളവർ ഏത് തരത്തിലും ആഗ്രഹിച്ച ലക്‌ഷ്യം സ്വന്തമാക്കുന്നവരായിരിക്കും. ദൈവാനുഗ്രഹം ഇവരുടെ കൂടെപ്പിറപ്പായിരിക്കും.
4. ദീർഘ ചതുരാകൃതിയുള്ള ചെവിയുള്ളവർ ഉയർന്ന സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരുമായിരിക്കും.
–
–
5. ത്രികോണാകൃതിയിലുള്ള ചെവിയുള്ളവർ ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും.ഇവർക്ക് മികച്ച വാക്ചാതുര്യവും ഉണ്ടാകും. വാക്സാമർഥ്യം കൊണ്ട് ആളുകളെ വീഴിക്കാൻ ഇവർക്ക് പ്രത്യേക കഴിവായിരിക്കും.
6. ചെവികളുടെ ആകൃതിയും സ്ഥാനവും നോക്കി ഭാഗ്യം അറിയാം. വിടർന്ന ചെവിയുള്ളവരെ ബുദ്ധിമാൻമാരായാണ് കരുതുന്നത്.
–
–
7. ചെവിയില്‍ രോമമുള്ളവര്‍ അധ്വാന ശീലരായിരിക്കും. പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഇത്തരക്കാരുടെ വിധി ഒറ്റപ്പെട്ട് കഴിയാനായിരിക്കും.
8.പരന്ന ചെവിയുള്ളവർ കുടുംബസ്നേഹികളായിരിക്കും.
–
–
9. ശരീരവലുപ്പത്തെ അപേക്ഷിച്ച് ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികളായിരിക്കുമെന്നാണ് വിശ്വാസം.
10. കൂര്‍ത്ത ചെവിക്കാര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. ഒറ്റയ്ക്ക് വിജയിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് നല്ല കാര്യപ്രാപ്തിയുണ്ടായിരിക്കും.
Leave a Reply