Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:14 pm

Menu

Published on July 20, 2015 at 2:47 pm

വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍…!

how-recover-lost-messages-from-whatsapp

വാട്ട്‌സ്ആപ് പ്രാഥമികമായി ഒരു മെസേജിങ് ആപ്പ് ആയതിനാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ നഷ്ടപ്പെട്ടു പോയ സന്ദേശങ്ങള്‍ കണ്ടെത്തേണ്ടി വന്നേക്കാം.വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത സന്ദേശങ്ങള്‍ കണ്ടെത്താന്‍ ചില ലളിതമായ മാര്‍ഗങ്ങളിലൂടെ സാധിക്കുന്നതാണ്.ഇത്തരത്തില്‍ വാട്ട്‌സ്ആപിലെ ചില അവിചാരിതമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ, അല്ലെങ്കില്‍ നിങ്ങള്‍ വാട്ട്‌സ്ആപില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ടോ നഷ്ടപ്പെട്ട മെസേജുകള്‍ എങ്ങനെ വീണ്ടെടുക്കും എന്നറിയൂ…

വാട്ട്‌സ്ആപിലെ എല്ലാ സംഭാഷണങ്ങളും മൊബൈലിലെ എസ്ഡി കാര്‍ഡില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. Mobile SD card > Whatsapp > Database എന്നതിലേക്ക് പോകുക. ഇവിടെ നിങ്ങള്‍ക്ക് msgstore.db.crypt എന്നൊരു ഫയല്‍ കാണാവുന്നതാണ്.ഈ ഫയലില്‍ ആ ദിവസം അയച്ചതും ലഭിച്ചതുമായ എല്ലാ സന്ദേശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടാവും.
ആ ഫോള്‍ഡറില്‍ തന്നെ msgstore-yyyy.dd.db.crypt എന്ന മറ്റൊരു ഫയല്‍ കണാവുന്നതാണ്. ഇവിടെ കഴിഞ്ഞ 7 ദിവസങ്ങളായി അയച്ചതും ലഭിച്ചതുമായ എല്ലാ സന്ദേശങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.എതെങ്കിലും ഒരു ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് ഈ ഫയലുകള്‍ ഓപണ്‍ ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് എല്ലാ വാട്ട്‌സ്ആപ് മെസേജുകളും വായിക്കാന്‍ സാധിക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News