Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 3:35 pm

Menu

Published on March 10, 2015 at 1:05 pm

മൂക്ക് കുത്തുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്!

how-to-care-for-a-newly-pierced-nose

മൂഖ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ആഭരണമാണ് മൂക്കുത്തി. ഇന്നത്തെ കാലത്ത് മൂക്ക് കുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കയാണ്. മൂക്കിന്റെ ഒരു ഭാഗത്ത് ചെറിയ മുത്തു പോലെ തിളങ്ങുന്നത് ചില പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കാന്‍ സഹായിക്കാറുണ്ട്. പലരും മൂക്ക് കുത്തിയത് കാണുമ്പോഴാണ് നമുക്കും മൂക്ക് കുത്താൻ തോന്നാറുള്ളത്. മൂക്കില്‍ വലിയ വളയം ഇടുന്നത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുമെന്നാണ് സുന്ദരികളുടെ വിശ്വാസം. നോസ് റിങ് എന്നറിയപ്പെടുന്ന ഇത്തരം മൂക്കുത്തികള്‍ സെലിബ്രിറ്റികള്‍ക്കു പോലും ഇഷ്ടപ്പെട്ട ആഭരണമാണ്.മൂക്കുത്തി അണിയാന്‍ ആഗ്രഹമുണ്ടെങ്കിലും മൂക്കു തുളയ്ക്കണമെന്നതിനാല്‍ അധികമാരും ആ സാഹസത്തിന് മുതിരാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ വേദനയില്ലാതെ മൂക്ക് കുത്താൻ പ്രസ്സിങ് ടൈപ്പ് മൂക്കുത്തികള്‍ വിപണിയിലെത്തിക്കഴിഞ്ഞു.

Care for a Newly Pierced Nose1

എങ്കിലും മൂക്കു കുത്തിയവര്‍ കുറച്ചു നാൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പഴുപ്പിനും വേദനയ്ക്കും ഇതുമൂലം പല രോഗങ്ങള്‍ക്കും കാരണമായേക്കാവുന്നതാണ്‌. അതിനാൽ മൂക്ക് കുത്തുന്നവർ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
1.മൂക്ക് കുത്തി കഴിഞ്ഞാൽ അണുക്കൾ ഉണ്ടോയെന്ന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കുത്തിയ സ്ഥലത്ത് അഴുക്കുകളും വെള്ളവും അടിഞ്ഞു കൂടാതെ നോക്കണം. മൂക്കും മൂക്കുത്തിയും എപ്പോഴും വൃത്തിയാക്കിവെക്കുക.
2.മൂക്ക് കുത്താൻ ആഗ്രഹം തോന്നിയാൽ ആദ്യം തന്നെ അതിനെ കുറിച്ച് അറിയുക.സാധാരണ ഷോപ്പില്‍ നിന്നും പാര്‍ലറില്‍ നിന്നും മൂക്ക് കുത്താതിരിക്കുക. പകരം ഡോക്ടറുടെ അടുത്ത് പോയി കുത്താവുന്നതാണ്.

Care for a Newly Pierced Nose2

3.നിങ്ങളുടെ മൂക്ക് വരണ്ടതോ,ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങളെന്തെങ്കിലും ഉള്ളവരോ ആണെങ്കിൽ അതിന് കൃത്യമായ ചികിത്സ ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രം മൂക്കുത്തി ധരിക്കുക.
4. മൂക്ക് കുത്തിക്കഴിഞ്ഞാൽ മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നീക്കം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും.മൂക്ക് കുത്തിയ ഭാഗത്ത് സ്ക്രബ് ചെയ്യാൻ പ്രയാസമായിരിക്കും.അതിനാൽ മൂക്കുത്തി അഴിച്ച് വച്ചതിന് ശേഷം ഈ ഭാഗത്തുള്ള ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നീക്കം ചെയ്യാവുന്നതാണ്.

Care for a Newly Pierced Nose3

5.നേരിയ സ്വര്‍ണ്ണത്തിന്റെ മൂക്കുത്തി ഇടുന്നതാണ് ഏറ്റവും ഉചിതം. ഇത് നിങ്ങൾക്ക് എളുപ്പം വൃത്തിയാക്കാനും അണുബാധ ഇല്ലാതിരിക്കാനും സഹായിക്കും.
6.ജലദോഷമുള്ളപ്പോൾ മൂക്കില്‍ മൂക്കുത്തിയിരിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാൽ മൂക്കടപ്പ് പെട്ടെന്ന് തന്നെ മാറ്റുക.

Care for a Newly Pierced Nose4

7.ഫേഷ്യലുകൾ ചെയ്യുന്നതിന് മുമ്പ് മൂക്കുത്തി അഴിച്ചു വയ്ക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ അണുബാധ വരാൻ ഇടവരും.

Loading...

Leave a Reply

Your email address will not be published.

More News