Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുന്ദരിയാകാൻ ചമഞ്ഞൊരുങ്ങിയാൽ മാത്രം പോര. നമ്മുടെ കൈകൾ വൃത്തിയുള്ളതും ഭംഗിയുള്ളതുമായിരിക്കാൻ ശ്രദ്ധിക്കണം. സൗന്ദര്യത്തില്‍ മുഖത്തിനെന്ന പോലെ കൈകള്‍ക്കും പ്രാധാന്യമുണ്ട്. വരണ്ട് ചുളിവുകള്‍ വീണ് നിറം നഷ്ടമായ കൈകള്‍ അൽപം ശ്രദ്ധ കൊടുത്താൽ മനോഹരമാക്കാം.ആരും ശ്രദ്ധിക്കുന്ന ഒരു ഭാഗമാണ് കൈകൾ. പെരുവിരല്‍ കണ്ടാലറിയാം പെണ്ണിന്റെ വൃത്തിയെന്നൊരു ചൊല്ലുണ്ട്. അക്ഷരംപ്രതി ശരിയാണത്. കൈകൾ മനോഹരമായി സംരക്ഷിക്കാൻ ചില മാർഗ്ഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
–
–
1.പാചകത്തിനിടയിൽ കൈകളിൽ കറയും അഴുക്കും പറ്റി ചർമ്മത്തിൻറെ സ്വാഭാവിക ഭംഗി നഷ്ടപ്പെടാൻ ഇടയുണ്ട്. ഇതൊഴിവാക്കുന്നതിനായി നാരങ്ങയുടെ തൊലി കൈകളിൽ പുരട്ടുക.
2.പുറത്ത് പോകുന്നതിന് മുമ്പ് സണ്‍സ്ക്രീൻ ലോഷൻ പുരട്ടുക.സ്ഥിരമായി വെയിലേൽക്കുന്നത് മൂലം ചർമ്മത്തിൽ കറുത്ത പാടുകൾ പാടുകൾ വീഴുന്നത് തടയാൻ ഇത് സഹായിക്കും.
3.നഖത്തിന് നിറവ്യത്യാസമുണ്ടാകുകയും നഖം പൊട്ടിപ്പോകുകയും ചെയ്യുന്നുണ്ടെങ്കിൽ നെയിൽ പോളീഷ് ഇടുന്നതിന് ഒരാഴ്ചയെങ്കിലും ഇടവേള കൊടുക്കുക.നെയിൽ പോളീഷ് റിമൂവർ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
–
–
4.റോസ് വാട്ടറും ഗ്ലിസറിനും ചേർത്ത് പുരട്ടുന്നതും ഉരുളക്കിഴങ്ങ്,നാരങ്ങ,എന്നിവ മുറിച്ച് കൈകളിൽ ഉരസുന്നതും കൈകൾക്ക് ഭംഗി നൽകും.
5.ഒരു ഓറഞ്ച് പിഴിഞ്ഞ നീരും ഒരു സ്പൂണ്‍ തേനും ചേർത്ത് യോജിപ്പിച്ച് കൈയിൽ പുരട്ടുക.15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ നന്നായി കഴുകിക്കളഞ്ഞ ശേഷം ഹാൻഡ് ക്രീം പുരട്ടുക.
6.ബദാമെണ്ണയും തേനും ഓരോ സ്പൂണ്‍ വീതമെടുത്ത് നഖത്തിൽ പുരട്ടുക.
–
–
7.പോഷകത്തിൻറെ അഭാവം മൂലം നഖങ്ങൾ പിളരാൻ സാധ്യതയുണ്ട്. അതിനാൽ തവിടോട് കൂടിയ ധാന്യങ്ങൾ,ചീര,തൈര്,മുട്ട തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്തുക.
8.നാല് ടീസ്പൂണ്‍ ബദാം എണ്ണയിൽ ഒരു ടേബിൾ സ്പൂണ്‍ റോസ് വാട്ടർ ചേർക്കുക. പിന്നീട് ലൂസായ കോട്ടണ്‍ കൈയുറ ധരിക്കുക.രാവിലെ കഴുകിക്കളയുക.
–
–
9. കൈകളിലെ രക്തചംക്രമണം സുഗമമാകാന്‍ മസാജ് പോലെ ഗുണകരമായ മറ്റൊന്നില്ല. കൈകളില്‍ ഏതെങ്കിലും ക്രീം തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യാം. കുറച്ചു ദിവസങ്ങള്‍ ഇങ്ങനെ മസാജ് ചെയ്യുമ്പോൾ കൈകള്‍ കൂടുതല്‍ മൃദുലവും ഭംഗിയുമാകും.
10. ആവശ്യത്തിനുമാത്രം കൈ കഴുകുന്നതാണു നല്ലത്. അമിതമായി കൈ കഴുകുന്നത് കൈകളുടെ സ്വാഭാവിക സൗന്ദര്യം വേഗത്തില്‍ നഷ്ടപ്പെടുത്തും. സോപ്പിന്റെയുംവെള്ളത്തിന്റെയും സ്ഥിരമായ സമ്പർക്കം ചര്‍മ്മത്തിലെ ലൈപ്പോ പ്രോട്ടീനുകളെ നശിപ്പിക്കും. ജലാംശം കെട്ടിനിര്‍ത്താനുള്ള ചര്‍മത്തിന്റെ കഴിവ് നഷ്ടപ്പെടുകയും ചെയ്യും.
–
Leave a Reply