Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈൽഫോൺ കൊണ്ട് നടക്കുന്നവരുടെ പ്രധാന പ്രശ്നമാണ് എളുപ്പം ചാർജ് തീർന്നുപോകുക എന്നത്.ചാര്‍ജ് തീര്‍ന്നു കഴിഞ്ഞ് വീണ്ടും ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം പലപ്പോഴും വ്യത്യസ്തമാണ്. ഇത് എങ്ങനെ എവിടെ ചാര്‍ജ് ചെയ്യുന്നു എന്നതിനെ ആശ്രയിയ്ക്കുന്നുണ്ട്. അതുകൊണ്ട് വേഗത്തില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള ചില വഴികള്‍ നോക്കാം….
ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചാര്‍ജിംഗ് സമയം കൂടാനും കൂടാതെ ബാറ്ററി കപ്പാസിറ്റി കുറയാനും കാരണമാകുന്നു.
ഫോണ്‍ ഫ്ലൈറ്റ് മോഡിലിട്ടതിന് ശേഷം പ്ലഗ് ചെയ്താല്‍ സാധാരണയെടുക്കുന്ന സമയത്തില്‍ നിന്നും 40% വേഗത്തില്‍ ചാര്‍ജാവും.
ബാറ്ററി ഉപയോഗം പൂര്‍ണ്ണമായുമില്ലാതാക്കിയാല്‍ ചാര്‍ജിംഗ് കുറച്ചുകൂടി എളുപ്പത്തിലാകും. അതിനാല്‍ ഫോണ്‍ സ്വിച്ച്-ഓഫ് ചെയ്ത് ചാര്‍ജ് ചെയ്യുന്നത് നന്നായിരിക്കും.
എളുപ്പത്തിലും അതുപോലെ സുരക്ഷിതമായും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഒറിജിനല്‍ കമ്പനി ചാര്‍ജര്‍ ഉപയോഗിക്കുക.
ലാപ്പ്ടോപ്പിലും ഡെസ്ക്ടോപ്പിലും പ്ലഗ്ഗ് ചെയ്ത് ചാര്‍ജ് ചെയ്യുന്ന ശീലം കഴിവതും ഉപേക്ഷിക്കുക. താരതമ്യേന വളരെ സമയമെടുത്താണ് ഈ രീതിയില്‍ ഫോണ്‍ ചാര്‍ജാകുന്നത്.
മൊബൈല്‍ ഡാറ്റ, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയുടെ ഉപയോഗം ബാറ്ററി ലൈഫ് കുറയ്ക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ചാര്‍ജ് ചെയ്യുമ്പോള്‍ ഇതൊക്കെ കഴിവതും ഓഫ് ചെയ്യുക.
Leave a Reply