Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 1:46 am

Menu

Published on August 10, 2016 at 12:10 pm

എങ്ങനെ നിങ്ങളുടെ വൈഫൈ മോഷ്ടിക്കുന്നത് കണ്ടു പിടിക്കാം?

how-to-check-if-someone-is-stealing-your-wifi

വീടുകളിലും ഓഫീസുകളുലും കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും എല്ലാം വൈഫൈ ഉപയോഗിക്കുന്നവരാണ് ഏവരും .മറ്റുളവര്‍ വൈഫെ പാസ്‌വേഡ് ചോര്‍ത്തുന്നതും ഉപയോഗിക്കുന്നതും പതിവായിരിക്കുകയാണ്.നമ്മൾ ചിലപ്പോൾ അത് അറിയുന്നത് പോലും ഉണ്ടാകണമെന്നില്ല. .നിങ്ങളുടെ വൈഫൈ മോഷ്ടിച്ച് മറ്റുളളവർ ഉപയോഗിക്കുന്നുണ്ടോ എന്ന കൺെത്തനുള്ള ചില മാർഗ്ഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

നിങ്ങള്‍ക്ക് വിന്‍ഡോസില്‍ വൈഫൈ കണക്ഷന്‍ പരിശോധിക്കണമെങ്കില്‍ ‘Start’ല്‍ പോയി ‘Run’ എന്ന ഓപ്ഷനില്‍ എത്തി ‘cdm’ ല്‍ ‘ipconfig’പോയി എന്റര്‍ ചെയ്യുക.

ആപ്പിള്‍ മാക്ബുക്ക് എല്ലാവരും ഉപയോഗിക്കുന്നതാണ്. ഇതിന്‍ നിങ്ങള്‍ക്ക് വൈഫൈ ഹാക്കിങ്ങ് കണ്ടു പിടിക്കണമെങ്കില്‍ ആദ്യം മാക്ബുക്കിന്റെ ആഡ്വാന്‍സ് സെറ്റിങ്ങ്‌സില്‍ പോയി ‘TCP/IP’ ടാബില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഐപി നമ്പര്‍ കാണാന്‍ സാധിക്കും. ഒരു ഐപിക്കു പകരം മറ്റൊരു ഐപി കൂടി കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം നിങ്ങളുടെ വൈഫൈ കണക്ഷന്‍ മറ്റാരോ കൂടി ഉപയോഗിക്കുന്നുണ്ടെന്ന്.

നിങ്ങളുടെ റൂട്ടറിന്റെ ഇന്റര്‍നെറ്റ് പരിശോധിക്കാന്‍ റൂട്ടര്‍ സെറ്റിങ്ങ്‌സിന്റെ ബ്രൗസര്‍ തുറന്ന് സ്റ്റാറ്റസ് ഓപ്ഷനില്‍ പോയി ‘Attached Devices’ തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് എത്ര പിസി കാണാം അത്രയും പിസി ഉപയോഗിക്കുന്നുണ്ടെന്നു മനസ്സിലാക്കാം

നിങ്ങളുടെ വൈഫൈ പാസ്‌വേഡ് നിങ്ങളറിയാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ ഉടന്‍ തന്നെ വൈഫൈ പാസ്‌വേഡ് മാറ്റേണ്ടതാണ്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News