Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എല്ലാവർക്കും ധാരാളം സുഹൃത്തുക്കൾ ഉണ്ടാകും. ചില സുഹൃത്തുക്കൾ നമുക്ക് വളരെ പ്രിയപ്പെട്ടവരായിരിക്കും.മറ്റു ചിലർ വെറും സുഹൃത്തുക്കളോ പരിചയക്കാരോ ആയിരിക്കും. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും നമ്മളെ സഹായിക്കുന്നത് സുഹൃത്തുക്കളായിരിക്കും. എന്നാൽ ചില ചീത്ത സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതം ദുസ്സഹമാക്കിയേക്കും.അതിനാൽ നല്ല സുഹൃത്തുക്കളെയും ചീത്ത സുഹൃത്തുക്കളെയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. നമുക്ക് വേണ്ടി ഒന്നും ചെയ്യാതെ അവര്‍ക്ക് വേണ്ടുന്നതെല്ലാം നമ്മളില്‍ നിന്ന് കൈക്കലാക്കുകയും പിന്നീട് നമ്മളെപ്പറ്റി മറ്റുള്ളവരോട് കുറ്റം പറയുകയും നമ്മളോട് ചിരിച്ചുകാണിക്കുകയും ചെയ്യുന്ന കൂട്ടുകാരെ നമ്മള്‍ തിരിച്ചറിയുകയും അവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടതുമാണ്. ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാൻ ചില മാർഗ്ഗങ്ങളുണ്ട്.
–
–
1. മുഖത്ത് നോക്കി നുണ പറയുന്ന സുഹൃത്തുക്കളെ തീർച്ചയായും ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇവർക്ക് നിങ്ങളെ ചതിക്കാൻ പെട്ടെന്ന് കഴിയും. അവർ പറയുന്ന സത്യവും കള്ളവും ഏതാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും.
2.നിരന്തരമായി നിങ്ങളുടെ ഒരു സുഹൃത്ത് നിങ്ങളുടെ മറ്റ് സുഹൃത്തുക്കളെ കുറിച്ചോ മറ്റാരെയെങ്കിലും കുറിച്ചോ കുറ്റം പറയാറുണ്ടെങ്കിൽ ആ സുഹൃത്ത് ഒരിക്കലും ഒരു നല്ല സുഹൃത്തായിരിക്കില്ല.അവർ നിങ്ങളെക്കുറിച്ച് മറ്റുള്ളവരോടും കുറ്റം പറയുന്നവരായിരിക്കും.
–
–
3.നിങ്ങളോട് അമിതമായി സ്നേഹം കാണിക്കുന്ന സുഹൃത്തുക്കളെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഇവർ നിങ്ങളോട് സ്നേഹത്തോടെ പെരുമാറുന്നുണ്ടെങ്കിലും മറ്റുള്ളവരോട് നിങ്ങളുടെ കുറ്റങ്ങൾ പറഞ്ഞു നടക്കുന്നവരായിരിക്കും.
4.നിങ്ങളില്ലാത്ത സമയത്ത് നിങ്ങളെക്കുറിച്ച് മോശമായി മറ്റുള്ളവരോട് പറയുകയും നിങ്ങളുടെ മേല്‍ അധികാരവും, അധീശത്വമനോഭാവവും പ്രയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവർ നല്ല സുഹൃത്തുക്കളായിരിക്കില്ല.
–
–
5.ഒരു ചീത്ത സുഹൃത്ത് നിങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കിക്കാണാന്‍ ശ്രമിക്കുകയും മറ്റുള്ളവരുമായി നിങ്ങൾ സൗഹൃദം സ്ഥാപിക്കുന്നത് വെറുക്കുന്നവരുമായിരിക്കും.ഇത്തരക്കാർ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് നിങ്ങളെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുന്നവരും പൊതു വേദികളില്‍ വെച്ച് നിങ്ങളെ താഴ്ത്തിക്കെട്ടുന്ന വിധം പെരുമാറുകയും ചെയ്യുന്നവരായിരിക്കും.
6.നിങ്ങള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് അവരെ അസൂയുള്ളവരാക്കുന്നുവെങ്കില്‍ അവര്‍ നല്ല സുഹൃത്തുക്കളല്ല. എന്തെന്നാല്‍ പുതിയ ആള്‍ക്കാരുമായി നിങ്ങള്‍ ഇടെപടുന്നത് അവര്‍ വെറുക്കുന്നു.
–
Leave a Reply