Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 9, 2025 9:28 pm

Menu

Published on April 1, 2016 at 1:19 pm

സ്മാർട്ട്‌ ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാന്‍….

how-to-improve-smartphone-battery-life

സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവർ ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ബാറ്ററി പെട്ടെന്ന് തീർന്നു പോകുന്നു എന്നത്.ഐഫോണിലും ആന്‍ഡ്രോയ്ഡ് ഫോണിലും ബ്ലാക്ക്ബെറിയിലുമെല്ലാം ഇത്തരം പ്രശ്‌നമുണ്ട്. എന്നാല്‍ ഫോണില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാനാകും. അതിന് സഹായകമായ ചില കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്.

ഫോണ്‍ ചൂടാകാതെ സൂക്ഷിക്കുക

ചൂടുള്ള കലാവസ്ഥയില്‍ മൊബൈല്‍ സൂക്ഷിക്കുന്നത് ബാറ്ററിയുടെ ദൈര്‍ഘ്യവും അതിന്റെ ലൈഫ് ടൈം ചുരുക്കുകയും ചെയ്യും. കാറിന്റെ വിന്‍ഡോയുടെ അരികിലായി ഫോണ്‍ സൂക്ഷിക്കുന്നത് ചൂട് കൂടാന്‍ കാരണമാകും. പരമാവധി തണുപ്പുള്ള പ്രതലത്തില്‍ ഫോണ്‍ സുക്ഷിക്കുന്നത് ഈ പ്രശ്‌നം ഇല്ലാതാക്കാന്‍ സഹായിക്കും.

വൈബ്രേഷന്‍ ഓഫാക്കുക

വൈബ്രേഷന്‍ മോഡ് ഫോണ്‍ചാര്‍ജ് അധികം ചിലവാക്കുന്നതിന് കാരണമാകും. റിങ് ടോണ്‍ ശബ്ദം എത്രത്തോളം കുറച്ച് ഉപയോഗിക്കാനാകുമോ അത്രത്തോളം കുറയ്ക്കുക.

സൗജന്യ ആപ്ലിക്കേഷന്‍സ് ഒഴിവാക്കുക

സൗജന്യ ആപ്ലിക്കേഷനുകള്‍ ബാറ്ററിയുടെ ദൈര്‍ഘ്യം കുറക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകളില്‍ പരസ്യങ്ങളുടെ ആധിക്യം വളരെ കൂടുതലാണ്. ഇടയ്ക്കിടെ ഡിസ്‌പ്ലെയില്‍ പരസ്യങ്ങള്‍ ദൃശ്യമാകുന്നത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും.

ആപ് അപ്‌ഡേറ്റ് വൈഫൈയിലൂടെ മാത്രം

മൊബൈല്‍ ഡേറ്റാ ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ ബാറ്ററി കുറയുമെന്ന കാര്യം അറിയാമല്ലോ. മൊബൈല്‍ ഡേറ്റ ഉപയോഗത്തിലൂടെയാണ് ആപ്പ് അപ്‌ഡേറ്റെങ്കില്‍ ബാറ്ററി പെട്ടെന്ന് തീരും. ഇത് ഒഴിവാക്കുന്നതിനായി ആപ് അപ്‌ഡേറ്റുകള്‍ വൈഫൈയിലൂടെ മാത്രം എന്ന് സെറ്റിംഗ്‌സില്‍ ക്രമീകരിക്കാന്‍ സാധിക്കും.

ഫ്‌ളൈറ്റ് മോഡ്‌

ഫോണും ടവറും തമ്മിലുള്ള അകലം ബാറ്ററിയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. നിങ്ങള്‍ ടവറില്‍നിന്ന് ഏറെ അകലെ, അതായത് നെറ്റുവര്‍ക്ക് കവറേജ് തീരെ ഇല്ലാത്ത സ്ഥലത്താണെങ്കില്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലാക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ നിരന്തരമായി നെറ്റുവര്‍ക്ക് സെര്‍ച്ച് നടത്തി നിങ്ങളുടെ ഫോണ്‍ ഓഫാകാന്‍ സാധ്യത കൂടുതലാണ്.

ഇടയ്ക്കിടക്ക് ചാര്‍ജ് ചെയ്യുക

ഫോണ്‍ ഒറ്റയടിക്ക് മുഴുവനായി ചാര്‍ജ് ചെയ്യുന്നതിനേക്കളും നല്ലത് ഇടയ്ക്ക് ചാര്‍ജ് ചെയ്യുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ ബാറ്ററി കൂടുതല്‍ കാലം ഈടു നില്‍ക്കും. 0% ചാര്‍ജ് ആയി ബാറ്ററിയെ സൂക്ഷിക്കതിരിക്കുകയും ചെയ്യണം. 100% ചാര്‍ജ് ചെയ്തതിനു ശേഷം 0% ത്തിലേക്ക് ചാര്‍ജ് പോയാല്‍ അത് ബാറ്ററിയുടെ ദൈര്‍ഘ്യം ചുരുക്കും. ഏതാണ്ട് 30% ചാര്‍ജ് നിലനിര്‍ത്തുക.

ഡിസ്‌പ്ലെ ബ്രൈറ്റ്നസ് കുറയ്ക്കുക

ലൈറ്റ് സംവിധാനത്തെ നിയന്ത്രിക്കുന്നത് ബാറ്ററി ദൈര്‍ഘ്യം വദ്ധിപ്പിക്കും. ലക്‌സ് പോലുള്ള ആപ്ലിക്കേഷന്‍സ് ഉപയോഗിച്ച് കൊണ്ട് ഡിസ്‌പ്ലെ ഡിം ചെയ്യുന്നതും കളര്‍ കാസ്റ്റ് കുറക്കുന്നതും ബാറ്ററി ദൈര്‍ഘ്യം വര്‍ധിപ്പിക്കും.

ലോ പവര്‍ മോഡ് ഓണാക്കുക

ആന്‍ഡ്രോയിഡ് 5.0 ന് മുകളിലേക്കുള്ളവയില്‍ ബാറ്ററി സേവര്‍ മോഡുണ്ട്. ബാറ്ററി 15 ശതമാനത്തില്‍ എത്തുമ്പോള്‍ ഇത് പ്രവര്‍ത്തിച്ച് തുടങ്ങും. ബാക്ക്ഗ്രൗണ്ട് ആപ്പ് റീഫ്രെഷ്, ലൊക്കേഷന്‍ ട്രാക്കര്‍, സിങ്കിംഗ് എന്നിവ ഡിസേബിളാകും. മാര്‍ഷ്‌മെല്ലോയിലാണെങ്കില്‍ ഫോണ്‍ ഡീപ് സ്ലീപ് മോഡിലേക്ക് മാറും. ബാറ്ററി സ്റ്റാന്‍ഡ് ബൈ ടൈം ഇരട്ടിയാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

ലൊക്കേഷന്‍ ട്രാക്കര്‍ ആപ്പുകള്‍ ഓഫ് ചെയ്യുക

ജിപിഎസ് മൊഡ്യൂള്‍ ഓണാണെങ്കില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരന്തരം ഉപയോക്താവിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് കൊണ്ടേയിരിക്കും. യൂബര്‍ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ ലൊക്കേഷന്‍ ഓണാക്കേണ്ടതുണ്ട്. ലൊക്കേഷന്‍ ട്രാക്കര്‍ ഓഫ് ചെയ്ത് വെച്ചിട്ട്, പിന്നീട് ആവശ്യമുള്ളപ്പോള്‍ മാത്രം ഓണാക്കുന്നതാണ് ബാറ്ററി ലൈഫിന് നല്ലത്.

സ്‌ക്രീന്‍ നോട്ടിഫിക്കേഷന്‍ ലോക്ക് ചെയ്യുക

ബാറ്ററി ആയുസ്സ് ദീര്‍ഘിപ്പിക്കാന്‍ മറ്റൊരു ലളിതമായ വഴി സ്‌ക്രീന്‍ നോട്ടിഫിക്കേഷന്‍ ലോക്ക് ചെയ്ത് ഇടുക എന്നതാണ്.

വൈബ്രേഷന്‍ ഓഫാക്കുക

വൈബ്രേഷന്‍ മോഡ് ഫോണ്‍ചാര്‍ജ് അധികം ചിലവാക്കുന്നതിന് കാരണമാകും. റിങ് ടോണ്‍ ശബ്ദം എത്രത്തോളം കുറച്ച് ഉപയോഗിക്കാനാകുമോ അത്രത്തോളം കുറയ്ക്കുക.

യഥാര്‍ത്ഥ ബാറ്ററി ഉപയോഗിക്കുക

വിപണിയില്‍ യഥാര്‍ത്ഥ ബാറ്ററിയെ വേലുന്ന വ്യാജബാറ്ററികള്‍ സജീവമാണ്. പണം ലഭിക്കാന്‍ വേണ്ടി രണ്ടാം കിട ബാറ്ററികള്‍ വാങ്ങാന്‍ ഒരുങ്ങും. എന്നാല്‍ അത്തരം ബാറ്ററികള്‍ക്ക് അധികം ആയുസ് ഉണ്ടാവില്ല. അതിനേക്കാള്‍ നല്ലത് യാഥാര്‍ത്ഥ ബാറ്ററി വാങ്ങുന്നത് തന്നെയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News