Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് നമ്മുടെ എല്ലാആവശ്യങ്ങൾക്കും അത്യാവശ്യമാണ് ആധാർ കാർഡ്. ആധാര്‍ കാര്‍ഡില്‍ ശരിയായ വിശദാംശങ്ങളാണ് വേണ്ടത്. എന്നാൽ കാർഡ് കിട്ടിക്കഴിഞ്ഞാൽ ധാരാളം കാര്‍ഡുകളില്‍ തെറ്റുകള്‍ ഉണ്ടാകാറുണ്ട്. ഇത്തരം തെറ്റകുള്‍ തിരുത്താന്‍ എന്തുചെയ്യണമെന്നറിയാതെ മിക്കവരും വേവലാതിപ്പെടാറുണ്ട് .എന്നാല്‍ ഇനി അതോര്‍ത്ത് വിഷമിക്കണ്ട. ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്കു തന്നെ തിരുത്താവുന്നതാണ്.ഓണ്‍ലൈന്‍ വഴി എങ്ങനെ ആധാര്‍ കാര്‍ഡ് തിരുത്താമെന്ന് നോക്കാം.
നിലവിലുളള ആധാര്‍ കാര്‍ഡില്‍ മാറ്റം വരുത്തണമെങ്കില്‍ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നമ്പറും OTP പരിശോധനക്ക് തയ്യാറായ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. ഇത് ഇല്ലെങ്കില്‍ അധാര്‍ കാര്‍ഡ് പുതുക്കാനായി പോസ്റ്റ് ചെയ്യേണ്ടി വരുന്നതാണ്.
https://resident.uidai.net.in/update-data ഇതില്‍ സന്ദര്‍ശിച്ച ശേഷം ‘ Update Aadhar Data‘ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Update Adhar Data ബട്ടണ്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഈ പേജ് തുറന്നു വരുന്നതാണ്

ഈ വെബ്‌സൈറ്റില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ കാര്‍ഡ് നമ്പറും ടെക്സ്റ്റ്/ഡിജിറ്റ് നമ്പറും നല്‍കി സ്ഥിരീകരിക്കേണ്ടതാണ്. ഇപ്പോള്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP എസ്എംഎസ് ലഭിക്കുന്നതാണ്. ശരിയായ OTP നല്‍കി നിങ്ങള്‍ക്ക് മാറ്റുന്നതിലേക്ക് മുന്നോട്ടു പോവുക. ഇനി ‘ Data Request Update Page‘ നിങ്ങള്‍ക്ക് തിരുത്തേണ്ടതെല്ലാം തിരുത്തി, ചുവടെ കാണുന്ന ‘Submit Button‘ ല്‍ ക്ലിക്ക് ചെയ്യോണ്ടതാണ്

ഇനി ഒരു പുതിയ പേജില്‍ അപേക്ഷകന്റെ വിശദാംശങ്ങള്‍ ചോദിക്കും, അതായത് പേര്, വിലസം, മൊബൈല്‍ നമ്പര്‍ എന്നിങ്ങനെ. എല്ലാ വിവരങ്ങളും ശരിയായി നല്‍കി ‘Submit Update Button‘ ക്ലിക്ക് ചെയ്യുക.
അടുത്തതായി എല്ലാ മാറ്റവും സ്ഥിരീകരിച്ചു കൊണ്ട് സ്ഥിരീകരണ പേജ് വരുന്നതാണ്. ഇതില്‍ നിങ്ങള്‍ എല്ലാ ഫീള്‍ഡും പരിശോധിച്ചതിനു ശേഷം ‘MODIFY’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഒരിക്കല്‍ നിങ്ങള്‍ ‘MODIFY’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ആ പേജ് റീഡയറക്ട് ചെയ്യുന്നതായിരിക്കും. അതില്‍ നിങ്ങള്‍ക്ക് അറ്റസ്റ്റ് ചെയ്ത സോഫ്റ്റ് കോപ്പി പ്രൂഫ് ആയി നല്‍കാവുന്നതാണ്.
ഒരിക്കല്‍ നിങ്ങള്‍ ‘MODIFY’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ആ പേജ് റീഡയറക്ട് ചെയ്യുന്നതായിരിക്കും. അതില്‍ നിങ്ങള്‍ക്ക് അറ്റസ്റ്റ് ചെയ്ത സോഫ്റ്റ് കോപ്പി പ്രൂഫ് ആയി നല്‍കാവുന്നതാണ്.
Leave a Reply