Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പാണ് വാട്സ് ആപ്പ്.അനുദിനം വ്യത്യസ്ഥ പുതുമകളുമായാണ് വാട്സ് ആപ്പ് എത്തുന്നത്.അടുത്തിടെ വീഡിയോ കോളിംഗ് സംവിധാനവും വാട്സ് ആപ്പ് കൊണ്ടുവന്നിരുന്നു.എന്നാല്‍ വീഡിയോ കോളിങ്ങ് എങ്ങനെ ചെയ്യണമെന്ന സംശയത്തിലാണ് ഉപഭോക്താക്കളില്‍ പലരും.വാട്സാപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബീറ്റ പ്രോഗ്രാമിനായി ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്ത് എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്നതാണ്. ഔദ്യോഗിക ബീറ്റ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെയുളള എപികെ ഫയലുകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭിക്കുന്നതാണ്. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വാട്സാപ്പിന്റെ ഔദ്യോഗിക ബീറ്റാ വേര്‍ഷന്‍ തന്നെയാണോ ലഭിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതാണ്.
രണ്ട് സന്ദര്‍ഭങ്ങളിലും ഒരു പക്ഷേ Installation blocked എന്ന നോട്ടിഫിക്കേഷന്‍ ലഭിച്ചേയ്ക്കാം. അങ്ങനെയുളള സാഹചര്യങ്ങളില്‍ ആന്‍ഡ്രോയിഡ് സെറ്റിങ്ങ്‌സില്‍ പോയി സെക്യൂരിറ്റി ഓപ്ഷനില്‍ Unknown source ടിക്ക് ചെയ്താല്‍ മതി.

ഇനി എങ്ങനെ വാട്സ് ആപ്പിൽ വീഡിയോ കോൾ ചെയ്യാമെന്ന് നോക്കാം…
വാട്സ് ആപ്പിന്റെ കോള്‍ ടാബ് മുഖേനയാണ് പുതിയ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉപഭോക്താക്കളില്‍ എത്തുന്നത്. ബീറ്റ വേര്‍ഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ സെര്‍ച്ച് ഐക്കണിനൊപ്പമുളള ഡയലര്‍ ഐക്കണ്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില്‍ വോയിസ് കോണിങ്ങ് ചെയ്യാനുളള ഓപ്ഷന്‍ ലഭിക്കുന്നതാണ്.

അതിനു ശേഷം ഡയല്‍ ഐക്കണ്‍ തിരഞ്ഞെടുക്കുക. വീഡിയോ കോള്‍, വോയിസ് കോള്‍ ഓപ്ഷനുകള്‍ തുടര്‍ന്ന് ലഭിക്കുന്നതാണ്.
ബീറ്റാ പ്രോഗ്രാമില്‍ അംഗമല്ലാത്താവര്‍ക്കും വാട്സ് ആപ്പിന്റെ പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമല്ല.

അത്തരം സന്ദര്‍ഭങ്ങളില്‍ ‘couldn’t connect call’ എന്ന നോട്ടിഫിക്കേഷന്‍ മാത്രമാണ് ലഭിക്കുന്നത്.
കൂടാതെ വീഡിയോ കോളിങ്ങ് സാധ്യമാകണം എങ്കില്‍ ഇരു തലങ്ങളിലുമുളള വാട്ട്‌സാപ്പ് ഉപഭോക്താക്കളും പുതിയ വേര്‍ഷനിലേയ്ക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
Leave a Reply