Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 3:25 pm

Menu

Published on May 18, 2018 at 12:20 pm

നോമ്പ് കാലത്ത് തലവേദന അനുഭവപ്പെടാറുണ്ടോ ? എങ്കിൽ പരിഹാരം ഇതാ

how-to-prevent-headaches-while-fasting

നോമ്പ് കാലത്തു വിശ്വാസികൾ വൃതം അനുഷ്ടിക്കുമ്പോൾ അവരിൽ ചിലർക്ക് തലവേദന അനുഭവപ്പെടാറുണ്ട് ഇത് രാവിലെ മുതൽ വൈകീട്ട് വരെ ഭക്ഷണമില്ലാതിരിക്കുന്നതുമൂലവും ഒപ്പം കുറഞ്ഞ ബ്ലഡ് ഷുഗർ, അധിക സമ്മർദ്ദം, കഫീനിന്റെ ഉപയോഗം കുറയുന്നത്, എന്നിവയുമാണ് ഇത്തരം തലവേദനകൾക്ക് കാരണം. എന്നാൽ ഒരു പരുതി വരെ ഇത് കുറക്കാൻ ചില വഴികളുണ്ട്.

1. കഫീൻ

നോമ്പ് കാലത്തെ തലവേദനകൾക്കുള്ള പ്രധാന കാരണമാണ് കഫീൻ. എല്ലാ ദിവസവും ഇടത്താഴത്തിന് ഒരു കപ്പ് ചൂട് കാപ്പി കുടിക്കുന്നത് ഇത്തരം തലവേദനകൾ മാറാൻ ഒരു പരിധി വരെ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

2. ഹൈപോഗ്ലൈകീമിയ

ഹൈപോഗ്ലൈകീമിയ അഥവാ രക്തത്തിലെ കുറഞ്ഞ പഞ്ചസ്സാരയുടെ അളവ് നോമ്പ് കാലത്തെ തലവേദനകളുടെ മറ്റൊരു കാരണക്കാരനാണ്. വ്രതം തുടങ്ങുന്നതിന് മുമ്പ് കൂടിയ അളവിൽ മധുരം ചേർന്ന ഭക്ഷണങ്ങളാണ് കഴിക്കുകയും ശേഷം വ്രതം തുടങ്ങിയ ശേഷം ഭക്ഷണം ഒന്നും കഴിക്കാതിരിക്കുന്നതിലൂടെ പഞ്ചസ്സാരയുടെ അളവ് പെട്ടെന്ന് താഴേക്ക് വരുന്നതും തലവേദന ഉണ്ടാക്കും. അതിനാൽ കുറഞ്ഞ അളവിൽ പഞ്ചസ്സാരയുള്ള ഭക്ഷണപദാർത്ഥങ്ങൾ മാത്രം ഇടത്താഴത്തിന് കഴിക്കാൻ ശ്രദ്ധിക്കുക.

3. നിർജലീകരണം

നിർജലീകരണം മൂലവും നോമ്പ് കാലത്ത് തലവേദനകൾ ഉണ്ടാകാം. തലച്ചേറിന്റെ നല്ലൊരംശവും വെള്ളമാണ്. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ അളവ് കുറയുമ്പോൾ തലച്ചോറ് ഹിസ്റ്റമൈൻ എന്ന പദാർത്ഥം ഉത്പാദിപ്പിക്കും. ദീർഘനേരം വെള്ളം ഇല്ലാതാവുന്ന അവസ്ഥയിൽ നിന്ന് തലച്ചോറിനെ രക്ഷിക്കാനാണ് ഹിസ്റ്റമൈൻ ഉത്പാദിപ്പിക്കുന്നത്. ഈ ഹിസ്റ്റമൈനാണ് തലവേദനയ്ക്കും, അമിത ക്ഷീണത്തിനും കാരണാകുന്നത്. അതുകൊണ്ട് തന്നെ വ്രതം തുടങ്ങുന്നതിന് മുമ്പ് നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

4. സ്‌ട്രെസ്, ഉറക്കകുറവ്

ശരിയായ ഉറക്കം ലഭിക്കാത്തതും നോമ്പ് കാലത്തെ തലവേദനകൾക്ക് കാരണമാകുന്നു. ഒപ്പം സ്‌ട്രെസ്സും തലവേദനയ്ക്ക് കാരണമായി കാണാറുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News