Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈലുകള്‍ പൊട്ടിത്തെറിക്കുന്നത് ഒരു സാധാരണ വാര്‍ത്തയായിരിക്കുന്ന കാലമാണിത്. അതിനാല്‍ തന്നെ ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുവാനുള്ള കാരണമെന്താണെന്നും അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ എന്താണ് മാർഗ്ഗമെന്നും അറിഞ്ഞിരിക്കേണ്ടതാണ്. ലോകത്ത് പല ഭാഗങ്ങളിലും മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കുകൾ ഉണ്ടാകുന്നതായും മറ്റു ചിലർ മരിക്കുന്നതായും ഉള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാനുള്ള വഴികളാണ് ഇവിടെ പറഞ്ഞിട്ടുള്ളത്.
–
–
1.മൊബൈലിൽ ചാർജ് മുഴുവനായും കയറിക്കഴിഞ്ഞാൽ സോക്കറ്റില്‍ നിന്നും പെട്ടെന്ന് തന്നെ ഫോണ്‍ മാറ്റുക.
2.നേരിട്ടുളള സൂര്യപ്രകാശം, കിച്ചന്‍ സ്റ്റൗവ്, മൈക്രോവേവ് ഓവന്‍ തുടങ്ങി കട്ടിയുളള ചൂട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മൊബൈൽ ഫോണ്‍ മാറ്റിവെയ്ക്കുക.
3.ഗുണനിലവാരം കുറഞ്ഞ ബാറ്ററികളും വ്യാജ ബാറ്ററികളും ഉപയോഗിക്കാതിരിക്കുക.
–
–
4.മൊബൈല്‍ ഫോണിന്റെ അതേ ബ്രാന്‍ഡ് ബാറ്ററിയും ചാര്‍ജറും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വേറെ ബ്രാൻഡുകളിലുള്ളവ ഉപയോഗിച്ചാൽ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
5.വെള്ളത്തില്‍ വീണ ഫോണ്‍ ചാര്‍ജ് ചെയ്താല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട് അതിനാല്‍ തന്നെ വെള്ളത്തില്‍ വീണ ഫോണിന്‍റെ ബാറ്ററി, എസ്ഡി കാര്‍ഡ് മറ്റു ഭാഗങ്ങള്‍ ഉൌരി മാറ്റി ഉണക്കിയ ശേഷം മാത്രം ചാര്‍ജ് ചെയ്യുക.
–
–
6.ചൂടേറിയ സ്ഥലങ്ങളില്‍ ഫോണ്‍ വയ്ക്കുന്നത് പൊട്ടിത്തെറിക്കാൻ കാരണമാകും.
7.ഫോണ്‍ ശ്രദ്ധയോടെ ഉപയോഗിക്കുക.
8.ബാറ്ററി കേടായാൽ ഉടൻ തന്നെ അത് മാറ്റുക.
–
–
9.ചാർജ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഫോണിൽ സംസാരിക്കാതിരിക്കുക.
10.ഐഎംഇഐ നമ്പറുള്ള ബ്രാന്‍റഡ് മൊബൈല്‍ വാങ്ങുക എന്നതാണ് പ്രധാനമായും നോക്കേണ്ടത്. ഒപ്പം ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കണം. ബാറ്ററിയുടെ വോള്‍ട്ടെജ് വാല്യൂ എന്നവ നോക്കുക.
–
Leave a Reply