Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:24 pm

Menu

Published on January 2, 2015 at 4:24 pm

ആന്‍ഡ്രോയിഡ് ഫോണിൻറെ വേഗത വർദ്ധിപ്പിക്കാനുള്ള മാർഗ്ഗം

how-to-speed-up-an-android-smartphone

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും അനുഭവപ്പെടുന്ന പ്രയാസമാണ് ഫോണിന്റെ വേഗത കുറയുന്നുവെന്നത്. കുറച്ചു കാലം ഫോണ്‍ ഉപയോഗിച്ച് കഴിയുമ്പോൾ അതിലെ ആപ്ലിക്കേഷനുകള്‍ തുറക്കാനും പഴയ മെനുവിലേക്കു പോകാനുമെല്ലാം വേഗത കുറവായിരിക്കും. എന്നാൽ ആന്‍ഡ്രോയിഡ് ഫോണിൻറെ വേഗത വർദ്ധിപ്പിക്കാൻ ഒരു മാർഗ്ഗമുണ്ട്. അതാണ്‌ ചുവടെ കൊടുത്തിട്ടുള്ളത്. ടെമ്പററി ഡാറ്റകള്‍ ഫോണിലെ സിസ്റ്റം കാഷെ പാര്‍ട്ടീഷന്‍ ആയിരിക്കും സ്റ്റോര്‍ ചെയ്ത് വെയ്ക്കുക. അതുകൊണ്ടാണ് ഫോണിലെ ആപ്പുകള്‍ വേഗതയോടെ റണ്‍ ചെയ്യാൻ നമുക്ക് സാധിക്കുന്നത്.

How to Speed up an Android Smartphone1

എന്നാൽ ഇങ്ങനെ സ്റ്റോർ ചെയ്ത് വെയ്ക്കുന്ന പല ഡാറ്റകളും പഴയതായിരിക്കും. അതിനാൽ ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യേണ്ടതാണ്. ഓരോ തവണ സിസ്റ്റം അപ്ഡേറ്റ് ചെയ്ത് കഴിയുമ്പോഴും കാഷെ ക്ലിയറിംഗ് ചെയ്യാൻ പലരും പറയാറുണ്ട്. എന്നാൽ ഇത് ആരും ചെയ്യാറില്ല. ഓരോ ആപ്പും സ്റ്റോര്‍ ചെയ്യുന്ന കാഷെ ക്ലിയര്‍ ചെയ്യുന്നതിന് പകരം മറ്റൊരു തരത്തില്‍ നമ്മുടെ പേര്‍സണല്‍ ഡാറ്റകളും സെറ്റിംഗ്സും നഷ്ടപ്പെടാതെ തന്നെ ഒറ്റ ക്ലിക്കില്‍ കാഷെ ക്ലിയര്‍ ചെയ്യാനുള്ള ഒരു വഴിയുണ്ട്. അതാണ്‌ ചുവടെയുള്ള വീഡിയോയിലുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News