Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്മാർട്ടഫോൺ ഉപയോഗിക്കാത്തവരായി ഇന്നത്തെ കാലത്ത് അധികമാരും കാണില്ല.4ജി സിമ്മുകളും രംഗത്ത് ഏത്തക്കഴിഞ്ഞു.എന്നാൽ 3ജി സിം ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് പെട്ടെന്ന് 4ജിലേക്ക് മാറുക എന്നത് പ്രയാസകരമായ കാര്യമാണ്.എന്നാൽ എല്ലാ 4ജി സിം കാര്‍ഡുകളിലും 3ജി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.4ജി സിം കാര്‍ഡ് നിങ്ങളുടെ 3ജി ഫോണില്‍ ഉപയോഗിക്കണം എങ്കില്‍ അതിനായി കുറച്ചു ട്രിക്‌സുകള്‍ ഇവിടെ പറയാം. എന്നാല്‍ ഈ ട്രിക്‌സുകള്‍ മീഡിയാടെക് അല്ലെങ്കില്‍ ക്വല്‍കോം പ്രോസസര്‍ ഉളള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ മാത്രമേ സാധിക്കൂ.
നിങ്ങളുടെ ഫോണില്‍ മീഡിയാടെക് ചിപ്പ്‌സെറ്റ് ആന്‍ഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റോ അല്ലെങ്കില്‍ അതിനു മുകളിലോ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുക്കുക. MTK എഞ്ചിനീയറിങ്ങ് മോഡ് ആപ്ലിക്കേഷന് നിങ്ങളുടെ 3ജി സ്മാര്‍ട്ട്‌ഫോണില്‍ സൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.
ഇവിടെ നിങ്ങള്‍ക്ക് ഒരു ലിസ്റ്റ് കാണാം, അതില്‍ നിന്നും 4G LTE/GSM/WCDMA എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് സേവ് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഫോണിനെ റീബൂട്ട് ചെയ്യുക.
ഇനി നിങ്ങളുടെ ഫോണിലെ ആദ്യത്തെ സ്ലോട്ടില്‍ 4ജി സിം ഇടുക. രണ്ടാമത്തെ സ്ലോട്ട് വെറുതേ ഇടുക.
ഇനി നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഈ ട്രിക്‌സു വഴി നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നതാണ്. കോളുകള്‍ ചെയ്യണമെങ്കില്‍ 4G LTE സപ്പോര്‍ട്ട് ആവശ്യമാണ്. എന്നാല്‍ ഈ ട്രിക്‌സില്‍ ഇത് സാധ്യമല്ല.
MTK എഞ്ചിനീയറിങ്ങ് മോഡ് നിങ്ങള്‍ അനാവശ്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തരുത്. നിങ്ങള്‍ ക്വല്‍കോം പ്രോസസര്‍ അടിസ്ഥാനമാക്കിയുളള സ്മാര്‍ട്ട്‌ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ ‘Shortcut Master LIneApp’ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക. കൂടാതെ ആന്‍ഡ്രോയിഡ് കിറ്റ്ക്യാറ്റ് അല്ലെങ്കില്‍ അതിനു മുകളിലുളളതു വേണം.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ അതു തുറന്ന് മെനുവില്‍ പോയി അവിടുന്ന് സര്‍വ്വീസ് മെനുവില്‍ പോകുക. അതില്‍ നിന്നും ‘System App’ തിരഞ്ഞെടുത്ത് LTE ബാന്‍ഡ് മാറ്റുക. ഇത് പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ *#2263# എന്നതില്‍ ഡയല്‍ ചെയ്ത് മെനു തിരഞ്ഞെടുക്കാം.
ബാന്‍ഡ് 40 തിരഞ്ഞെടുക്കുക. പോപ്പ്അപ്പ് ലഭിക്കാനായി കീ ഇന്‍പുട്ടില്‍ പോയി ‘0000’ എന്നത് എന്റര്‍ ചെയ്യുക. അതിനു ശേഷം UE settings> Select band> Protocol> NAS> Network Control> Band Selection> LTE Band> The Selectband 40 എന്ന് ചെയ്യുക.
Leave a Reply