Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:30 am

Menu

Published on August 26, 2016 at 10:47 am

നിങ്ങളുടെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ എങ്ങനെ ജിയോ 4ജി സിം ഉപയോഗിക്കാം…?

how-to-use-jio-4g-sim-in-any-4g-mobile

ഇപ്പോൾ മൊബൈൽ വിപണികളിൽ തരംഗമായിരിക്കുകയാണ് റിലയന്‍സ് ജിയോ. സൗജന്യ ഫോണ്‍ കോള്‍, കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ഡാറ്റ എന്നിങ്ങനെയുള്ള വമ്പൻ വാഗ്ദാനങ്ങളുമായാണ് ജിയോ ഉപഭോക്താക്കൾക്കിടയിൽ എത്തിയിരിക്കുന്നത് .ആദ്യം ജിയോ സിം കാര്‍ഡ് സാംസങ്ങ്, എല്‍ജി എന്നീ 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ലഭിക്കുകയുളളായിരുന്നു.എന്നാല്‍ ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും ജിയോ സിം കാര്‍ഡ് ഉപയോഗിക്കാം.എങ്ങനെ 4ജി സ്മാര്‍ട്ട്‌ഫോണുകളിൽ ജിയോ 4ജി സിം കാര്‍ഡ് ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.അതിനായി നിങ്ങൾ ചെയ്യേണ്ടത് …..

ആദ്യം ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും My Jio App ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ ‘My Jio App’ തുറക്കുക. അതിന്‍ നിങ്ങള്‍ക്ക് 10 ജിയോ ആപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്.

ഇനി ഡൗണ്‍ലോഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഓരോന്നായി ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങുന്നതായിരിക്കും.

പത്ത് ജിയോ ആപ്സ്സും ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം, ‘My Jio Apps’ അടയ്ക്കുകയും മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും വേണം.

വീണ്ടും മൈ ജിയോ ആപ്പ് തുറന്ന്, മൈ ജിയോ ആപ്പ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക.

നിങ്ങള്‍ ജിയോ സിം ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ ജിയോ സിം എന്ന ഓഫര്‍ കാണും. അതില്‍ ക്ലിക്ക് ചെയ്ത് ജിയോ സിം ബട്ടിണ്‍ നേടുക.

അതിനു ശേഷം ബാര്‍കോട് സൃഷ്ടിച്ച് പ്രിന്റ് ഔട്ട് എടുത്ത് അടുത്തുളള ജിയോ സിം ലഭിക്കുന്ന സ്‌റ്റോറില്‍ പോയി കൊടുക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News