Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയമായ ചാറ്റിങ് സംവിധാനമാണ് വാട്സ് ആപ്പ്.വെറും സന്ദേശങ്ങള്‍ കൈമാറുക എന്നതിനപ്പുറത്തേക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് പോലും ഇപ്പോള്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.നേരത്തെ വാട്സ് ആപ്പ് ഒരു ഫോണിൽ മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.എന്നാൽ ഇനി ഒരേ സമയത്ത് വാട്സ് ആപ്പ് രണ്ട് ഫോണുകളിൽ ഉപയോഗിക്കാം. അതിന് ചില എളുപ്പ വഴികൾ ഉണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം.
സ്റ്റെപ്പ് 1 :രണ്ടാമത്തെ ഫോണിൽ ബ്രൗസർ എടുക്കുക.അതിൽ സെറ്റിംഗ്സ് (Settings) എടുത്ത് ഡെസ്ക്ടോപ്പ് സൈറ്റ് (Desktop Site) എന്നാ ഓപ്ഷൻ ടിക്ക് ചെയ്യുക.
സ്റ്റെപ്പ് 2 : web.whatsapp.com എന്നാ സൈറ്റ് ഓപ്പണ്‍ ചെയ്യുക
സ്റ്റെപ്പ് 3 : ആ സൈറ്റിലെ ക്യു.ആർ കോഡ് ഡിസ്പ്ലേ ചെയ്തിട്ടുണ്ടോ എന്ന് നോക്കുക.ഇല്ലെങ്കിൽ റീലോഡ് ക്യു.ആർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4 : ഇനി വാട്സ് ആപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ ഫോണിൽ വൈഫൈ / മൊബൈൽ ഡാറ്റാ ഓണ്‍ ചെയ്യുക.
സ്റ്റെപ്പ് 5 : വാട്സ് ആപ്പ് ആപ്ലിക്കേഷൻ ഓപ്പണ്‍ ചെയ്ത് സെറ്റിംഗ്സിലെ ‘whatsapp web’ എന്നാ ഓപ്ഷൻ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 6 : ഇപ്പോൾ മൊബൈൽ സ്ക്രീനിൽ കാണുന്ന ക്യു.ആർ സ്കാനർ രണ്ടാമത്തെ മൊബൈലിൽ ഡിസ്പ്ലേ ചെയ്ത ക്യു.ആർ കോഡിന്റെ നേരെ പിടിക്കുക
സ്റ്റെപ്പ് 7 : ഉടൻ തന്നെ രണ്ടാമത്തെ ഫോണിൽ വാട്സ് ആപ്പ് പ്രവർത്തിച്ച് തുടങ്ങിയിരിക്കും.
Leave a Reply