Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിലയന്‍സ് ജിയോ 4ജി സിം ഇന്ന് വിപണികളിൽ തരംഗമായി മാറിക്കഴിഞ്ഞു .സിമ്മിനൊപ്പം മൂന്ന് മാസം പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ്/വോയ്‌സ് കോള്‍ സേവനങ്ങള്‍ ലഭിക്കുമെന്നതാണ് ഉപയോക്താക്കളെ ജിയോയിലേക്ക് ആകര്‍ഷിക്കുന്നത്. 4ജി സ്മാര്‍ട്ടുഫോണുകളില്‍ ജിയോ സിംകാര്‍ഡ് എങ്ങനെ ഉപയോഗിക്കുമെന്ന് ഇതിനകം തന്നെ ആളുകളൊക്കെ അറിഞ്ഞു കഴിഞ്ഞു.എന്നാൽ എങ്ങനെ 3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ റിലയന്‍സ് ജിയോ 4ജി സിം ഉപയോഗിക്കാമെന്നാണ് ഇനി അറിയാനിരിക്കുന്നത്.സിഗ്നല്‍ ബാര്‍ ഫോണില്‍ ദൃശ്യമാകില്ല. പക്ഷേ അതിനൊരു ട്രിക്ക് ഉണ്ട്.ഈ ട്രിക്ക് ഉപയോഗിച്ച് നിങ്ങൾക്കും 3ജി സ്മാര്‍ട്ട്‌ഫോണില്‍ റിലയന്‍സ് ജിയോ സിം ഉപയോഗിക്കാന്‍ സാധിക്കും.എങ്ങനെയെന്ന് നോക്കാം…
3ജി ഫോണുകളില്‍ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് (or above) , മീഡിയാടെക് ചിപ്പ്‌സെറ്റ് ഇവയൊക്കെ വേണം.
ആദ്യം MTK Engineering Mode App നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ വിപുലമായ സജീകരണം നടത്തുന്നു. ഇതിനെ പറയുന്ന മറ്റൊരു പേരാണ് സര്‍വ്വീസ് മോഡ് (Service mode).
ഇന്‍സ്‌റ്റോള്‍ ചെയ്ത ആപ്പ് തുറക്കുക അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് മോഡില്‍ മൊബൈലിന്റെ നിര്‍ദ്ദിഷ്ട കോഡ് നല്‍കുക.
MTK സെറ്റിങ്ങ്സ്സ് ടാപ്പ് ചെയ്ത് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക.
4ജി LTE, WCDMA, ജിഎസ്എം ഇതില്‍ നിന്നും നെറ്റ്‌വര്‍ക്ക് മോഡ് തിരഞ്ഞെടുക്കാം. അതിനു ശേഷം ഇത് സേവ് ചെയ്ത്, ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാവുന്നതാണ്.
Leave a Reply