Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 3:06 pm

Menu

Published on May 8, 2015 at 5:35 pm

വിവാഹശേഷം സുഹൃത്തുക്കളിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ

how-will-your-friendships-change-after-you-get-married

സുഹൃത്തുക്കൾ ഇല്ലാത്തവരായി അധികമാരും ഉണ്ടാകില്ല. മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും, ആത്മാഭിമാനം വളര്‍ത്താനും, ജീവിതത്തില്‍ പലവിധ പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ അവയെ തരണം ചെയ്യാനും നല്ല സുഹൃത്തുക്കളുടെ തുണ സഹായിക്കും. അതേപോലെ രണ്ടു ശരീരങ്ങളും ആത്മാവും കുടുംബവും തമ്മിലുള്ള ഒത്തു ചേരലാണ് വിവാഹം. വിവാഹശേഷം സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മാറ്റങ്ങളുണ്ടാകുന്നതു സ്വാഭാവികം. ഈ മാറ്റങ്ങള്‍ കുറേയൊക്കെ പൊതുവാണുതാനും. വിവാഹശേഷം നിങ്ങളുടെ ഒരു സുഹൃത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ അവരെ ഒന്ന് നിരീക്ഷിച്ചാൽ മനസ്സിലാകും. അവർ പലപ്പോഴും ചില കാര്യങ്ങളിൽ നിങ്ങളോട് ചെറിയ ചെറിയ കള്ളങ്ങൾ പറയും. ഇന്ന് അല്ലെങ്കിൽ നാളെ എല്ലാവരും വിവാഹിതരാവും. മിക്കയാളുകളിലും മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും. വിവാഹ ശേഷം നിങ്ങളുടെ സുഹൃത്തുക്കളിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളെ മനസ്സിലാക്കാം.

How Will Your Friendships Change After You Get Married0

1.വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തന്നെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കാൻ വേണ്ട അത്യാവശ്യ കാര്യങ്ങളെ കുറിച്ച് അവർ നന്നായി പഠിച്ചിരിക്കും. ഏത് പ്രശ്നത്തെയും ക്ഷമയോടെയും സമാധാനപരമായും നേരിടാൻ അവർ പ്രാപ്തരായിക്കഴിഞ്ഞിരിക്കും.
2.വിവാഹ ശേഷം പെണ്‍സുഹൃത്തുക്കളിൽ കാണുന്ന ഒരു മാറ്റമാണ് പാചക പരീക്ഷണം. വിവാഹത്തിന് മുമ്പ് ഭക്ഷണം നന്നായി പാകം ചെയ്യാൻ അറിയാതിരുന്ന അവൾ വിവാഹശേഷം പല പാചക പരീക്ഷണങ്ങളിലും ഏർപ്പെടുന്നതായി കാണാം.
3. വിവാഹിതനായ ഒരു സുഹൃത്തിനോട് വിവാഹ ശേഷം കൂട്ടുകാരും ഒരുമിച്ച് ഒരു സിനിമ കാണാനോ, വിനോദയാത്ര പോകാനോ ആവശ്യപ്പെട്ടാൽ അവർ പല കാരണങ്ങൾ പറഞ്ഞ് അതിൽ നിന്ന് ഒഴിഞ്ഞു മാറും.

How Will Your Friendships Change After You Get Married1

4.വിവാഹം കഴിഞ്ഞ് നാളുകൾക്ക് ശേഷം നിങ്ങൾ കണ്ടുമുട്ടുമ്പോൾ നിങ്ങളോട് അവർക്ക് അവരുടെ പുതിയ ജീവിതത്തിലെ പുത്തൻ അനുഭവങ്ങളെ കുറിച്ചായിരിക്കും പറയാനുണ്ടാവുക. നിങ്ങൾക്കതിൽ യാതൊരു പങ്കും ഉണ്ടാകില്ല.
5.അടുത്ത സുഹൃത്തുക്കൾക്ക് രണ്ട് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുക എന്നത് അൽപം പ്രയാസമുള്ള ഒരു കാര്യമാണ്. എന്നാൽ ഈ സത്യത്തെ ഇനി നേരിട്ടേ പറ്റൂ. സുഹൃത്തുക്കളുടെ കൈകോർത്ത് നടന്നിരുന്ന ഒരു സുഹൃത്ത് വിവാഹശേഷം അല്പം മാറി നടക്കാൻ തുടങ്ങും.
6.വിവാഹത്തിന് മുമ്പ് നിങ്ങൾ അങ്ങോട്ട്‌ വിളിക്കുന്നതിനും മുമ്പ് ഇങ്ങോട്ട് ആവശ്യമുള്ളതിനും ആവശ്യമില്ലാത്തതിനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്ത് വിവാഹ ശേഷം എപ്പോഴെങ്കിലും കോൾ എടുത്താൽ ‘ഇപ്പോൾ സംസാരിക്കാൻ സമയമുണ്ടാകുമോ’ എന്ന് നമുക്ക് അങ്ങോട്ട് ചോദിക്കേണ്ടി വരും.

How Will Your Friendships Change After You Get Married.

7.വിവാഹത്തിന് മുമ്പ് വീട്ടിൽ നിന്നും ഓരോ കാരണങ്ങൾ പറഞ്ഞ് ഇറങ്ങി സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന അവൾ വിവാഹശേഷം പൂർണ്ണമായും ഒരു ഗൃഹനാഥയെ പോലെ സുഹൃത്തുക്കളെയെല്ലാം ഞെട്ടിപ്പിക്കുന്നവളായി മാറും.
8.പെണ്‍സുഹൃത്തുക്കൾ വിവാഹിതരായാൽ അവർ വളരെ പെട്ടെന്ന് തന്നെ ഒരു വീട്ടമ്മയായി മാറും. വിവാഹത്തിന് മുമ്പ് സുഹൃത്തുക്കൾ കഴിഞ്ഞേ അവൾക്ക് എന്തും ഉണ്ടായിരുന്നുള്ളുവെങ്കിൽ ഇപ്പോൾ അവളുടെ കാര്യം നോക്കാൻ ഒരാളായിക്കഴിഞ്ഞു. പിന്നെ അവൾക്ക് സുഹൃത്തുക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമേ ഉണ്ടാകില്ല.

How Will Your Friendships Change After You Get Married..

9.വിവാഹിതനായ സുഹൃത്തിന് നിങ്ങളുടെ സുഹൃത്ത് ബന്ധത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരു ഐഡിയയും ഉണ്ടാകില്ല. അവർക്ക് അതറിയാൻ വലിയ താത്പര്യവും ഉണ്ടാകില്ല. നിങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു സന്ദർഭം ഉണ്ടായാൽ നിങ്ങൾക്ക് കോമണ്‍ ആയി ഷെയർ ചെയ്യാൻ അപ്പോൾ ഒരു കാര്യവും ഉണ്ടാകില്ല.
10. നിങ്ങൾ പറയുന്ന നിസ്സാര തമാശകൾക്ക് പോലും പരിസരം മറന്ന് ചിരിച്ചിരുന്ന ഒരു സുഹൃത്ത് വിവാഹശേഷം നിങ്ങളുടെ തമാശകളെ പ്രോത്സാഹിപ്പിക്കാൻ പോലും മടി കാണിക്കും. അവർ അവരുടെതായ മറ്റൊരു ലോകത്തായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News