Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:30 pm

Menu

Published on April 7, 2016 at 1:17 pm

ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടെത്തിയാല്‍ ഭാര്യമാര്‍ എന്ത് ചെയ്യണം???അഭിഭാഷകയുടെ ഉപദേശം വൈറലാകുന്നു

hubby-cheating-take-his-money-travel-lawyer

കുവൈറ്റ്‌ സിറ്റി :ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ എന്തുചെയ്യും? ഒരുപക്ഷേ ചിലര്‍ കുറേ കരയും. അതല്ലെങ്കില്‍ വഴക്കുണ്ടാക്കും. . കൂടിവന്നാല്‍ ചിലപ്പോള്‍ വിവാഹമോചനവും നടന്നേക്കാം. എന്നാല്‍, ഇനി അതൊന്നും വേണ്ടെന്നാണ് കുവൈത്തിലെ ഒരു അഭിഭാഷക സ്ത്രീകള്‍ക്ക് ഉപദേശം നല്‍കിയത്. വിവാഹശേഷം ഭര്‍ത്താവ് മറ്റു സ്ത്രീകളെ തേടി പോയാല്‍ കരയാനോ അയാളെ കൊല്ലാനോ നില്‍ക്കേണ്ടെന്നാണ് അഭിഭാഷക പറയുന്നത്.പിന്നെ എന്ത് ചെയ്യണമെന്നു ചോദിച്ചാല്‍അഭിഭാഷക നല്‍കിയ ഉപദേശം ഇങ്ങനെ. ഭര്‍ത്താവിന്റെ പണം കൈക്കലാക്കി വിദേശ രാജ്യങ്ങളിലേക്ക് പോകുക. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച കോസ്‌മെറ്റിക് സര്‍ജറി ചെയ്ത് സുന്ദരിയായി തിരിച്ചെത്തുക.മറ്റൊരു സ്‌ത്രീയുടെ പിന്നാലെ പോകുന്ന ഭര്‍ത്താവിനെ കൊല്ലാന്‍ നിന്നാല്‍ ജീവിതകാലം മുഴുവനും ജയിലില്‍ കിടക്കേണ്ടി വരുമെന്നും അഭിഭാഷക ഓര്‍മ്മപ്പെടുത്തുന്നു. ഭാര്യമാര്‍ക്കുള്ള അഭിഭാഷകയുടെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌. നിരവധി സ്‌ത്രീകള്‍ ഇവര്‍ക്ക്‌ പിന്തുണയുമായി എത്തിയിട്ടുണ്ട്‌. അതേസമയം, ഈ ഉപദേശത്തെ പരിഹാസത്തോടെയാണ്‌ പുരുഷന്മാര്‍ നോക്കികാണുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News