Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 2:46 pm

Menu

Published on May 10, 2017 at 11:51 am

ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് സ്വന്തം മുറിയില്‍ കഴിഞ്ഞത് ആറു ദിവസം; കാരണം?

husband-slept-in-the-same-roomwith-wifes-body-for-6-days

ലണ്ടന്‍: ഭാര്യാഭര്‍ത്തൃ ബന്ധത്തിന്റെ ആഴം വെളിവാക്കുന്നതിന് മുന്‍പ് ധാരാളം ഉദാഹരണങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ഇത് ആദ്യമായിരിക്കും.

ലണ്ടനില്‍ ഭാര്യയുടെ ഭൗതീകശരീരം മോര്‍ച്ചറിയില്‍ വെയ്ക്കുന്നത് തടയാനായി ഭര്‍ത്താവ് ഇരുവരും ഉറങ്ങിയിരുന്ന അതേ മുറിയില്‍ ഭാര്യയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് ആറു ദിവസമാണ്. ഇതിനേക്കാള്‍ വലിയ ഉദാഹരം ഭാര്യാഭര്‍ത്തൃ ബന്ധത്തിന്റെ ആഴം വെളിവാക്കുന്നതിന് ചൂണ്ടിക്കാണിക്കാനുണ്ടോ?

കാന്‍സര്‍ വന്ന് മരിച്ച ഭാര്യ വെന്‍ഡി ഡേവിസണും ഭര്‍ത്താവ് റസ്സല്‍ ഡേവിസണുമാണ് ഈ ദമ്പതികള്‍. മരണത്തോടുള്ള ആളുകളുടെ മനോഭാവം മാറ്റുന്നതിനായിരുന്നു ഇത്തരമൊരു പ്രവൃത്തിയെന്നായിരുന്നു റസ്സല്‍ പറഞ്ഞത്.

പത്തുവര്‍ഷമായി സെര്‍വിക്കല്‍ കാന്‍സറിനോട് മല്ലിടുകയായിരുന്ന വെന്‍ഡി കഴിഞ്ഞമാസം വീട്ടില്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഭൗതീകശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന പതിവ് പ്രവണതയെ വെല്ലുവിളിക്കാന്‍ കൂടിയായിരുന്നു വെന്‍ഡി ഡേവിസണ്‍ ഇക്കാര്യം ചെയ്തത്. ഇതിനായി ഡേവിസന്‍ നിയമപരമായ അവകാശം നേടുകയും ചെയ്തിരുന്നു.

അവളെ മോര്‍ച്ചറിക്ക് കൈമാറാന്‍ തനിക്ക് ആഗ്രഹമില്ലായിരുന്നെന്നും തങ്ങള്‍ ജീവിച്ചിരുന്ന അതേ വീട്ടില്‍ ഉറങ്ങിയിരുന്ന അതേ മുറിയില്‍ അവളെ വെയ്ക്കാനായിരുന്നു ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2006 ല്‍ തന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ വെച്ചാണ് വെന്‍ഡി കാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ ഭാര്യയെ ഒരു രോഗിയാണെന്ന് കരുതാതെ സാധാരണ ജീവിതത്തില്‍ എന്നപോലെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ തന്നെ നില നിര്‍ത്താനും വീട്ടില്‍ തന്നെ പരിചരിക്കാനുമായിരുന്നു റസ്സലിന്റെ തീരുമാനം.

തുടര്‍ ജീവിതം ഡോക്ടര്‍ക്ക് കൈമാറാതെ വെന്‍ഡിയെ ജീവിതത്തില്‍ നില നിര്‍ത്താന്‍ തങ്ങളാല്‍ ആവും വിധമെല്ലാം ചെയ്യുകയായിരുന്നെന്ന് പറഞ്ഞു.

കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയുമെല്ലാം നിരസിച്ചാണ് ജീവിതം ദീര്‍ഘകാലത്തേക്ക് നീട്ടിയെടുത്തത്. 2014 ല്‍ ആറുമാസം കിട്ടിയപ്പോള്‍ വെന്‍ഡിയുമായി ഡേവിസണ്‍ യൂറോപ്പ് മുഴുവനും ചുറ്റി. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ വേദന കഠിനമായതോടെ മടങ്ങാന്‍ നിര്‍ബ്ബന്ധിതമായി.

പിന്നീട് റോയല്‍ ഡര്‍ബി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആശുപത്രിയില്‍ കിടന്ന് മരിക്കേണ്ട എന്നായിരുന്നു ദമ്പതികള്‍ തീരുമാനിച്ചത്. തുടര്‍ന്ന് വീട്ടില്‍ ചികിത്സ നടത്തുകയും ഏപ്രില്‍ 21 ന് മരിച്ചതിനെ തുടര്‍ന്ന് ശരീരം അടക്കം ചെയ്യും വരെ വീടിനുള്ളില്‍ സൂക്ഷിക്കുകയുമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News