Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടിയുടെ സിനിമയെടുക്കാൻ മലയാള സിനിമയ്ക്കകത്ത് ഇന്ന് നിരവധി സംവിധായകരുണ്ട്. എന്നാൽ മമ്മൂട്ടി ഇപ്പോഴും ചാൻസ് ചോദിക്കുന്ന ഒരു സംവിധായകനുണ്ട്. അത് മറ്റാരുമല്ല, സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്.കൊച്ചി ഫിലിം സൊസൈറ്റിയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് അടൂര്‍ ഗോബാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. അവിടെ വച്ച് സംസാരിക്കവേയാണ് അടൂരിന്റെ സിനിമകളില്‍ അഭിനയിച്ച് തനിക്ക് കൊതി തീര്‍ന്നിട്ടില്ലെന്നും ഇപ്പോഴും അദ്ദേഹത്തോട് താന്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞത്.ഇതിന് പിന്നാലെ സിനിമയില്‍ അഭിനയിക്കുന്ന വെറുമൊരു അഭിനേതാവ് മാത്രമല്ല മമ്മൂട്ടിയെന്നും സിനിമയെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടെന്നും ലോകോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഫിലിം സൊസൈറ്റി പ്രദര്‍ശനത്തിന് വേണ്ടി പോസ്റ്ററൊട്ടിച്ചു നടന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നെന്നും മമ്മൂട്ടിയെ കുറിച്ച് അടൂരും പറഞ്ഞു. ലോകത്ത് എല്ലാ ദിവസവും അടൂരിൻറെ ഒരു ചിത്രമെങ്കിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളത്തിലെ ഒരു സംവിധായകനും ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിട്ടുണ്ടാകില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
Leave a Reply