Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 6, 2026 10:51 am

Menu

Published on April 9, 2014 at 1:07 pm

അന്താരാഷ്ട്ര നീന്തൽ താരം ഇയാന്‍ തോര്‍പ്പ് ഗുരുതരാവസ്ഥയില്‍

ian-thorpe-in-critical-condition-in-sydney-hospital

സിഡ്‌നി: അന്താരാഷ്ട്ര നീന്തൽ താരം ഇയാന്‍ തോര്‍പ്പ് ഗുരുതരാവസ്ഥയിൽ.തോളെല്ലിനു നടത്തിയ ശസ്ത്രക്രിയയില്‍ അണുബാധയുണ്ടായതിനെ തുടർന്ന് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്.സ്വിറ്റ്‌സര്‍ലന്‍ഡില്‍ പരിശീലനം നടത്തുന്നതിനിടെ വീണ തോർപ്പിൻറെ ഇടതു തോളിന് പരിക്കേൽക്കുകയായിരുന്നു.ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടി റെക്കോഡിടിട്ട തോര്‍പ്പ് 2000ത്തിലെ സിഡ്‌നി,ആതന്‍സ് ഒളിമ്പിക്‌സിൽ അഞ്ചു സ്വർണവും നേടിയിട്ടുണ്ട്.2006 ൽ മത്സര വേദിയിൽ നിന്നും വിടവാങ്ങിയ ശേഷം 2011 ൽ വീണ്ടും തിരിച്ചു വന്നെങ്കിലും തോർപ്പിന് ലണ്ടന്‍ ഒളിമ്പിക്‌സ് ടീമിലേക്ക് യോഗ്യത നേടാനായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News