Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
25 രൂപയക്ക് 3 ജിബി ഇന്റർനെറ്റ്. അതും ത്രിജി ഡാറ്റ.ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്വര്‍ക്കുകളില്‍ ഒന്നായ ഐഡിയയില്‍ നിന്നും കഴിഞ്ഞ ദിവസം ലഭിച്ച ഓഫറായിരുന്നു ഇത്. ഓഫര്‍ അധികം വൈകാതെ ഇന്നലെ വൈകുന്നേരത്തോടെ വാട്‌സാപ്പിലും, ഫേസ്ബുക്കിലും ചൂടുള്ള വാര്‍ത്തയാകുകയും ചെയ്തു. വർത്തയറിഞ്ഞ് നിരവധി പേരാണ് 25 രൂപയ്ക്ക് 3 ജിബി ഡാറ്റ ഓഫര്‍ ചെയ്തത്.എന്നാല്‍ പെട്ടെന്ന് തന്നെ ഐഡിയ ഈ ഓഫര്‍ നീക്കം ചെയ്തു.ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തെറ്റായി വന്ന സന്ദേശമാണിതെന്നാണ് ഐഡിയ അധികൃതര്‍ അറിയിച്ചത്. ഇതിനിടെ 25 രൂപയ്ക്ക് നെറ്റ് റീചാര്‍ജ് ചെയ്തവര്‍ 3 ജിബിയുടെ പണം നല്‍കണമെന്ന സന്ദേശം വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐഡിയയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുന്നുണ്ട്.
Leave a Reply