Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:46 am

Menu

Published on August 12, 2016 at 11:03 am

ഇവ വീട്ടിൽനിന്നും ഒഴുവാക്കൂ ……പണം താനേ വരും…!!

if-you-want-to-be-rich-remove-these-things-from-your-house-immediately

നമ്മളെല്ലാവരും ജീവിക്കുന്നത് ഓരോ വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ്.മനുഷ്യൻ ഉണ്ടായകാലം മുതൽക്ക് തന്നെ ഈ വിശ്വാസങ്ങളും നിലനിന്നു പോരുന്നുണ്ട്.പലരുടേയും വിശ്വാസമനുസരിച്ച്‌ വീട്ടില്‍ ഐശ്വര്യവും സമ്പത്തും കൊണ്ടു വരുന്നത് വീട്ടിലുള്ള ചില വസ്തുക്കള്‍ തന്നെയാണ്.പലപ്പോഴും ഉപയോഗശൂന്യമായ പല വസ്തുക്കളുമാണ് നമ്മുടെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നത്. ഇവ വീട്ടില്‍ നിന്ന് ഒഴിവാക്കിയാല്‍ തന്നെ ഐശ്വര്യവും സമ്പത്തും വരും എന്ന കാര്യത്തില്‍ സംശയമില്ല.എന്തൊക്കെയാണ് അത്തരം കാര്യങ്ങൾ എന്ന് നോക്കാം…

പൊട്ടിയ കണ്ണാടി

പൊട്ടിയ കണ്ണാടി വീട്ടിലുണ്ടെങ്കില്‍ അത് ഐശ്വര്യക്കേടിനും നിര്‍ഭാഗ്യത്തിനും കാരണമാകും എന്നാണ് വിശ്വാസം.

If-you-want-to-be-rich,-remove-these-things-from-your-house-immediately

ചിലന്തി വല

വീട്ടില്‍ ചിലന്തി വല വെച്ചാല്‍ ഉടന്‍ തന്നെ അത് തട്ടിക്കളയണം.കാരണം നമ്മുടെ വീട്ടിലെ ഐശ്വര്യത്തിനു മുകളിലാണ് ചിലന്തി വല വെച്ചിരിയ്ക്കുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രാവിന് കൂട്

പ്രാവിന് കൂട് വെയ്ക്കാന്‍ അങ്ങനെ കൃത്യമായ സ്ഥലമൊന്നുമില്ല. എവിടെ വേണമെങ്കിലും കൂട് വെയ്ക്കും. എന്നാല്‍ വീട്ടില്‍ ഇത്തരത്തില്‍ പ്രാവിന്റെ കൂടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദാരിദ്ര്യം കൊണ്ട് വരാന്‍ പ്രാവിന്റെ കൂട് പലപ്പോഴും കാരണമാകും.

If-you-want-to-be-rich,-remove-these-things-from-your-house-immediately

ലൂസായ വയറുകള്‍

ലൂസായ വയറുകള്‍ വീടിന്റെ അകത്ത് പണികഴിഞ്ഞാല്‍ അവിടെയും ഇവിടേയുമായി ലൂസായ വയറുകളും മറ്റും കിടക്കാറുണ്ട്. എന്നാല്‍ അത് നിര്‍ഭാഗ്യമാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.

ഉപയോഗമില്ലാത്ത പൂക്കള്‍

ഉപയോഗമില്ലാത്ത പൂക്കളാണ് മറ്റൊന്ന്. പൂജാറൂമിലും മറ്റും ഇരിയ്ക്കുന്ന ഉപയോഗമില്ലാത്ത പൂക്കള്‍ ഉടന്‍ മാറ്റുന്നതാണ് നല്ലത്.

വവ്വാല്‍

വീട്ടിനകത്തേക്ക് വവ്വാല്‍ കടന്നു വരുന്നതും അത്ര നല്ലതല്ല, ഇനി വവ്വാല്‍ കൂടു കെട്ടി താമസമാരംഭിച്ചാല്‍ ഉടന്‍ തന്നെ അതിനെ തുരത്തുന്നതാണ് നല്ലത്.

If-you-want-to-be-rich,-remove-these-things-from-your-house-immediately

വീടിന്റെ മേല്‍ക്കൂര

വീടിന്റെ മേല്‍ക്കൂര വീടിന്റെ മേല്‍ക്കൂര ഒരിക്കലും ആവശ്യമില്ലാത്ത വസ്തുക്കള്‍ കൊണ്ടു തള്ളാനുള്ള സ്ഥലമായി കണക്കാക്കരുത്. കാരണം ഇതുണ്ടാക്കുന്നത് ഐശ്വര്യക്കേടാണ് എന്നത് തന്നെ കാരണം.

 

ഭിത്തിയിലെ വിള്ളല്‍

വിള്ളല്‍ വീണ ഭിത്തിയും ഉടന്‍ തന്നെ ശരിയാക്കുന്നതാണ് നല്ലത്. ഇത് നമ്മുടെ സാമ്പത്തിക അടിത്തറ ഇളകും എന്നതിന്റെ സൂചനയാണ്.

തേനീച്ചക്കൂട്

തേനീച്ചക്കൂട് നിര്‍ഭാഗ്യം എന്നതിലുപരി അപകടകരവുമാണ് എന്നതാണ് സത്യം. ഇത് നിങ്ങളുടെ വീട്ടിലെ സൗഭാഗ്യത്തേയും സമ്പത്തിനേയും ആകര്‍ഷിച്ച് ഇല്ലാതാക്കുന്നു.

If-you-want-to-be-rich,-remove-these-things-from-your-house-immediately

പൈപ്പിന്റെ ലീക്ക്

പലപ്പോഴും പൈപ്പിന്റെ ലീക്ക് നമ്മളത്ര കാര്യമാക്കാറില്ല. എന്നാല്‍ ഇത് ഉടന്‍ തന്നെ മാറ്റുന്നതാണ് നല്ലത്. കാരണം പൈപ്പ് ചോരുന്നതിലൂടെ നമ്മുടെ സമ്പത്തും ഐശ്വര്യവുമാണ ചോരുന്നത് എന്നതാണ് സത്യം.

ഉണങ്ങിയ ഇലകള്‍

പലരും വീട്ടിനകത്ത് ചെടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഉപയോഗമില്ലാതെ ഉണങ്ങിയ ഇലകള്‍ ധാരാളം വീട്ടിനകത്ത് ഉണ്ടാവും. ഇതിനെ എടുത്ത് കളയാന്‍ ശ്രമിക്കുക.

If-you-want-to-be-rich,-remove-these-things-from-your-house-immediately

Loading...

Leave a Reply

Your email address will not be published.

More News