Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 2:38 pm

Menu

Published on September 26, 2017 at 12:24 pm

നവരാത്രി ദിവസം ഈ ക്ഷേത്രത്തിൽ കിടന്നുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ് …!!

in-this-temple-woman-gets-pregnant-just-by-sleeping-on-floor

കാര്യസാധ്യത്തിനായി അമ്പലങ്ങളും പള്ളികളും കയറിയിറങ്ങാത്തവർ അധികമുണ്ടാവില്ല. ഇതിൽ കൂടുതലും സന്താനഭാഗ്യം ലഭിക്കാനായി വരുന്നവരായിരിക്കും. സന്താനഭാഗ്യം ലഭിക്കാത്തവർ വഴിപാടുകളും നേർച്ചകളും കഴിച്ച് ഇതിനായി കാത്തിരിക്കും. എന്നാൽ സ്ത്രീകൾ ഗർഭിണികളാകാൻ വഴിപാട് കഴിക്കുന്ന ഒരു പ്രത്യേക ക്ഷേത്രം ഇന്ത്യയിലുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയില്‍ സിമാസ് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഇവിടുത്തെ പ്രതിഷ്ഠ സിംസാ ദേവിയാണ്. നവരാത്രി ദിവസമാണ് ഈ ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ എത്തുന്നത്. ഈ ദിവസം ക്ഷേത്ര ദർശനത്തിന് ശേഷം ക്ഷേത്രത്തിൻറെ തറയിൽ കിടന്നുറങ്ങിയാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഈ ദിവസം ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നാണ് സ്ത്രീകൾ ഈ ക്ഷേത്രത്തിലെത്തുന്നത്. ഈ ക്ഷേത്രത്തിനു പിന്നിലെ യാഥാർഥ്യം എന്താണെന്ന് ഇപ്പോഴും ആർക്കും അറിയില്ല. ഉറക്കത്തിൽ ദേവി പ്രത്യക്ഷപ്പെടുമെന്നും കുട്ടി ഉണ്ടാകുമെന്നും ആണ് വിശ്വാസം. മാത്രമല്ല,ജനിക്കാൻ പോകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്ന് സ്വപ്നത്തിലൂടെ അറിയാൻ സാധിക്കും. വെണ്ടക്ക സ്വപ്നത്തിൽ കാണുകയാണെങ്കിൽ പെൺകുട്ടിയും പേരയ്ക്ക കാണുകയാണെങ്കിൽ ആൺകുട്ടിയും ആയിരിക്കും എന്നാണ് വിശ്വാസം. എന്നാൽ കല്ല്, മരം, ലോഹം എന്നിവ സ്വപ്നത്തിൽ കണ്ടാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നുമാണ് വിശ്വാസം.സ്വപ്നം കണ്ടുകഴിഞ്ഞ് എത്രയും വേഗം ക്ഷേത്രത്തിന് പുറത്ത് പോയില്ലെങ്കിൽ ശരീരത്തിൽ ചുവന്ന തടിച്ച പാടുകൾ ഉണ്ടാകുമെന്നും വിശ്വാസികൾ പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News