Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങൾ ഇനിയും അവസാനിക്കാറായില്ലേ.? എല്ലാ അമ്മമാരും ഇന്ന് പെണ്‍കുട്ടികളുടെ കാര്യത്തിൽ വളരെ അതികം ശ്രദ്ധിക്കേണ്ടിരിക്കുന്നു . ചെറിയ കുട്ടികൾക്ക് നേരെയും പീഡനങ്ങള്‍ ഉണ്ട് . എന്താണ് ഈ പീഡനങ്ങള്‍ക്ക് കാരണം ? ഓരോ പീഡന വാര്‍ത്തകള്‍ പുറത്തു വരുമ്പോഴും മാധ്യമങ്ങൾ വഴിയുള്ള ചര്‍ച്ചകളും ,പ്രതിഷേധങ്ങളും മാത്രം.വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകതന്നെയാണ് .
ഇത്തരം പീഡനങ്ങൾക്ക് കാരണം പെണ്‍കുട്ടികളുടെ മോശമായ വസ്ത്ര ധാരണമാണ് എന്നാണ് ചിലരുടെ അഭിപ്രായം. മനുഷ്യൻ മൃഗങ്ങളേക്കാൾ ക്രൂരമാകുന്ന ഈ അവസ്ഥ നമ്മുടെ രാജ്യത്തിന് തന്നെ അപമാനമായി മാറുകയാണ് . പെണ്‍കുട്ടികളുടെ മേനി പ്രദർശനമാണ് പീഡനങ്ങൾക്കെല്ലാം കാരണം എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് സൗമ്യ എന്ന കുട്ടിയുടെ മരണത്തെ കുറിച്ചാണ്. നല്ല രീതിയിലുള്ള വസ്ത്രധാരണമായിരുന്നു സൗമ്യയുടേത്. നാലും അഞ്ചും വയസുള്ള കൊച്ചു കുഞ്ഞുങ്ങളുടെ വേഷം മോശമായിട്ടാണോ അവര്‍ പീഡനത്തിനിരയാകുന്നത് ..അപ്പോള്‍ വസ്ത്രധാരണം മാത്രമാണോ ഇവിടെ വില്ലന്‍ ..? പെണ്‍കുട്ടികളുടെ മോശമായ വസ്ത്ര ധാരണമാണ് പീഡനങ്ങൾക്ക് കാരണം എന്ന് പറയുന്നവർ മറന്നുപോയ ഒരു കാര്യമുണ്ട് .മിക്ക പീഡനക്കേസിലെയും പ്രതികള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിന്‍ബലത്തിലാണ് ഇത്തരം ആക്രമങ്ങള്‍ കാണിക്കുന്നത് .അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഡല്‍ഹി പീഡനക്കേസ് . മദ്യപാനവും മയക്കുമരുന്നും നമ്മുടെ നാട്ടിൽ നിന്നും തുടച്ചുമാറ്റേണ്ടത് അത്യാവശ്യമാണ് . സ്ത്രീകളുടെ വസ്ത്രം നേരെയാക്കാന്‍ നടക്കുന്നവര്‍ മദ്യത്തിന്റെ ഉപഭോഗത്തെക്കുറിച്ച് ഒന്നും മിണ്ടാത്തത് എന്ത് കൊണ്ടാണ്..?
സ്ത്രീ അമ്മയാണ് ദേവിയാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും നിയമങ്ങളും വിചാരിക്കണം. തെറ്റ് ചെയ്തവർക്ക് ശരിയായ ശിക്ഷ നടപ്പാക്കണം.ഇനിയെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീ സുരക്ഷിതായായിരിക്കട്ടെ ……..
Leave a Reply