Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 11:26 am

Menu

Published on September 2, 2013 at 5:30 pm

സാഫ് കപ്പ് ഫുട്ബോളില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം

india-beat-pakistan-1-0-in-saff-cup

കാഠ്മണ്ഡു: സാഫ് കപ്പ് ഫുട്ബോളില്‍ പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. പാക് താരം സമര്‍ ഇഷാഖിന്റെ സെല്ഫ് ഗോളിലൂടെയാണ് ഇന്ത്യ വിജയം കണ്ടത്.തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച ഇന്ത്യക്ക് ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ മൂന്ന് കോര്‍ണ്‍റുകള്‍ ലഭിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. 14ം മിനിറ്റില്‍ ഇഷാഖിന്റെ ദേഹത്ത് തട്ടിയ പന്ത് വലയിലേക്ക് എത്തുകയായിരുന്നു.ഇതിനുശേഷം മത്സരത്തിലേക്ക് തിരിച്ചുവന്ന പാകിസ്ഥാന്‍ പ്രതിരോധം ശക്തമാക്കുകയും മികച്ച കളി കാഴ്ചവയക്കുകയും ചെയ്തു .24ം മിനിറ്റില്‍ സമനിലക്കായി പാകിസ്താന് ലഭിച്ച സുവര്‍ണ്ണാവസരം പാഴായി.സാഫ് കപ്പ് ഫുട്ബോളില്‍ നിലവിലെ ചാംപ്യന്മാര്‍ ഇന്ത്യയാണ്‌…….,പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നാളെ ബംഗ്ളാദേശിനെ നേരിടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News