Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:02 pm

Menu

Published on August 19, 2013 at 2:58 pm

സാമ്പത്തിക പ്രതിസന്ധി താത്കാലികം : പ്രധാനമന്ത്രി

india-wont-witness-repeat-of-1991-financial-crisis-pm

ന്യൂഡല്‍ഹി : രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി താത്കാലികം മാത്രമാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. ആഗോളവത്കരണ നയങ്ങളില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ആഗോള വത്കക്കരണത്തിന്റെ ഫലമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഏറെ നഷ്ടങ്ങളുണ്ടാക്കിയ വര്‍ഷമായിരുന്നു 1991. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ രാജ്യം വീണ്ടും 1991 ലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അത്തരമൊരു അവസ്ഥയ്ക്കുള്ള സാഹചര്യമില്ലെന്നും ഇന്ത്യയുടെ കരുതല്‍ വിദേശ നാണ്യ നിക്ഷേപത്തിന്റെ നിരക്ക് ആറ് മുതല്‍ ഏഴ് മാസം വരെ നിലനില്ക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. നാല് വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ ഇടിവാണ് ആഗസ്റ്റ് 16ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ടത്. ഒരു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏതാണ്ട് 2.2 ലക്ഷം കോടി രൂപയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിയ്ക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഈ വാക്കുകള്‍ പറഞ്ഞ് രണ്ട് ദിവസത്തിനുളില്‍ തന്നെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ നില്ക്കുന്നതാണ് ഏറെ വിചിത്രമായ കാര്യം.

Loading...

Leave a Reply

Your email address will not be published.

More News