Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യ കണ്ട ഏറ്റവും വലിയ മദ്യവിരോധി ആരെന്ന് ചോദിച്ചാല്‍ ഒരു സംശയവും കൂടാതെ ഉത്തരം പറയാം മഹാത്മ ഗാന്ധി എന്ന്. എന്നാൽ ആ മഹത് വ്യക്തിക്ക് ഇന്ന് ഉണ്ടായ ദുർഗതി കേട്ടാൽ ആരും ഒന്ന് അമ്പരക്കും. എന്തെന്നോ…..ഭാരതം എന്ന നമ്മുടെ രാഷ്ട്രത്തിന്റെ ശില്‍പ്പിയും, നമ്മുടെ രാഷ്ട്രത്തിന്റെ പിതാവുമായ മഹാത്മാഗാന്ധിയുടെ പേരില്‍ ബിയര്‍ വരെ വിപണിയിലെത്തിയിരിക്കുന്നു. ഗാന്ധി ബോട്ടെന്ന പേരിലാണ് കമ്പനി ബിയർ വിറ്റഴിക്കുന്നത്. പേര് മാത്രമല്ല, ഗാന്ധിജിയെ റോബോടേടിന്റെ രൂപത്തില്‍ ചിത്രീകരിച്ച ഒരു ചിത്രവും ബോട്ടിലില്‍ ഉണ്ട്.
അമേരിക്കന്‍ ബിയര്‍ കമ്പനിയായ ന്യൂ ഇംഗ്ലണ്ട് ബ്രീയിംഗ് കമ്പനി നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് .
ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ് . കമ്പനിക്കെതിരേ ഹൈദരാബാദ് നമ്പള്ളി കോടതിയിൽ എസ്. ജനാർദനൻ ഗൗഡയെന്ന അഭിഭാഷകൻ സ്വകാര്യ ഹർജി ഫയൽ ചെയ്തു. ഇന്ത്യൻ നിയമ പ്രകാരം (ഐപിസി സെക്ഷൻ 124 എ) രാജ്യത്തിന്‍റെ ആദരവിന് കളങ്കം വരുത്തുന്നത് കുറ്റകരമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഗാന്ധിജിയുടെ പേരില്‍ ബിയര്‍ പുറത്തിറക്കിയതിനെ അമേരിക്കയിലെ ഇന്ത്യക്കാരും പ്രതിഷേധത്തിലാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നാണ് ആവശ്യം.
–
Leave a Reply