Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇനി മുതല്‍ സ്വര്‍ണം കണ്ണിലും അണിയാം.അതിനായി ഇതാ 22 കാരറ്റ് സ്വര്‍ണ്ണം കൊണ്ടൊരു കോണ്‍ടാക്റ്റ് ലെന്‍സ്. 22 കാരറ്റ് സ്വര്‍ണം കൊണ്ട് കോണ്‍ടാക്റ്റ് ലെന്‍സ് നിര്‍മിച്ച് മുംബൈ ശേഖര്‍ റിസര്‍ച്ച് ഇന്ത്യയിലെ ചന്ദ്രശേഖര്‍ ചവാനാണ് സ്വര്‍ണകണ്ണ് യാഥാര്‍ത്ഥ്യമാക്കിയത്. നേത്ര ചികിത്സയും ആഭരണ ഡിസൈനും സമന്വയിപ്പിച്ചാണ് സ്വര്‍ണക്കണ്ണുകള്‍ നിര്‍മിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ അമ്പരപ്പിക്കുന്ന ഇത്തരം കണ്ണുകള്‍ വൈകാതെ ഫാഷന്‍ ട്രെന്റ് ആകുമെന്നാണ് ഡോ. ചന്ദ്രശേഖര്‍ പറയുന്നത്. സാധാരണ ഉപയോഗിച്ച് വരുന്ന കോൺടാക്ട് ലെൻസിലേക്ക് 24 കാരറ്റ് സ്വർണ്ണത്തിന്റെ നാനോ പാർട്ടിക്കിളുകൾ പ്രത്യേക തരം പേസ്റ്റിന്റെ രൂപത്തിൽ ചേർക്കുകയാണ് ചെയ്തത്. അമേരിക്കയിലെ എ.ആർ.സി കോൺടാക്ട് ലെൻസസ് എന്ന കമ്പനിയുമായി ചേർന്നാണ് കോൺടാക്ട് ലെൻസിന്റെ നിർമ്മാണം.ഇത്തരം ലെന്‍സുകള്‍ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്നതല്ല. 9.3 ലക്ഷം രൂപയാണ് ഇതിന്റെ വില. എന്നാല്‍, ഫാഷനുവേണ്ടി എത്ര തുക ചെലവഴിച്ചും ഇന്ത്യന്‍ അപ്പര്‍ ക്ലാസില്‍ പെട്ടവര്‍ ഇതു വാങ്ങുമെന്നാണ് ഡോ. ചന്ദ്രശേഖര്‍ പറയുന്നത്. അമേരിക്കയിലുള്ള ARC കോണ്‍ടാക്ട് ലെന്‍സസ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് കോണ്‍ടാക്ട് ലെന്‍സ് നിര്‍മിച്ചത്. ആരോഗ്യ സുരക്ഷാ ഭീഷണികളൊന്നുമില്ലാതെയാണ് ലെന്‍സ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ചന്ദ്രശേഖറിന്റെ വാദം. ബോളിവുഡ് സെലബ്രിറ്റികള്‍ ഇപ്പോള്‍ തന്നെ ഈ പുതിയ ലെന്‍സിനായി താല്‍പ്പര്യം പ്രകടിപ്പിച്ചതായും ഡോക്ടര്‍ പറയുന്നു.
–
–
–
Leave a Reply