Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:33 am

Menu

Published on October 2, 2013 at 11:43 am

ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി;

indian-rupee-rise-against-dollar

മുംബൈ: അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര പണവിപണിയില്‍ ഡോളര്‍ ദുര്‍ബലമായി. ഇതിനു ചുവടുപിടിച്ച് രൂപയും ഡോളറിനെതിരെ നില മെച്ചപ്പെടുത്തി. തിങ്കളാഴ്ച പുറത്തുവന്ന കണക്കുകളില്‍ വിദേശ വ്യാപാര കമ്മി പ്രതീക്ഷിച്ചത്ര വര്‍ധിക്കാതിരുന്നതും രൂപക്ക് തുണയായിട്ടുണ്ട്.
ഇന്നലെ 14 പൈസ മെച്ചമുണ്ടാക്കി ഡോളറിന് 62.46 രൂപയെന്ന നിലയിലാണ് വിദേശനാണയ വിപണിയിലെ ക്ലോസിങ്. അതേസമയം, ചൊവ്വാഴ്ച്ച ഡോളറിന് ഡിമാന്‍ഡ് ശക്തമായിരുന്നു. ഇതാണ് കാര്യമായ മുന്നേറ്റത്തിന് തടസ്സമായതെന്ന് വിദേശനാണയ വിപണിയിലെ ഡീലര്‍മാര്‍ പറഞ്ഞു.
രാജ്യാന്തര വിപണിയില്‍ ഡോളറിൻറെ  മൂല്യത്തകര്‍ച്ച ശക്തമായിരുന്നു. യൂറോക്കെതിരെ എട്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഡോളര്‍ ഇടപാടുകള്‍ അവസാനിപ്പിച്ചത്. അതേസമയം, യു.എസ് സര്‍ക്കാര്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഒരിക്കല്‍കൂടി സ്വര്‍ണം ശ്രദ്ധനേടുമെന്നതാണ് വില വര്‍ധനക്ക് കാരണമായത്.

Loading...

Leave a Reply

Your email address will not be published.

More News