Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് .സെന്‍സെക്‌സ് 235.56 പോയന്റ് നഷ്ടത്തോടെ 19798.92ലും നിഫ്റ്റി 81.10 പോയന്റ് താഴ്ന്ന് 5949.70ലുമാണ് രാവിലെ 10.00ന് വ്യാപാരം തുടരുന്നത്. രൂപയുടെ തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ട് ഉത്തേജന നടപടികളാണ് നഷ്ടത്തില്‍ പ്രതിഫലിച്ചത്. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്ക് 10.25 ശതമാനമാക്കി ആര്‍.ബി.ഐ ഉയര്‍ത്തിയിരുന്നു. റിപ്പോ ജാലകത്തിലൂടെ 75,000 കോടി രൂപ മാത്രമേ വിതരണം ചെയ്യൂ എന്നും ആര്‍.ബി.ഐ തീരുമാനിച്ചിരുന്നു. ജൂലായ് 18ന് 12,000 കോടി രൂപയുടെ വില്‍പ്പന തുടങ്ങുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.19788.09 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 19811.47ലേക്കും 5,930.80ല്‍ തുടങ്ങിയ നിഫ്റ്റി 5,910.95ലേക്കും വീണു. വാഹന, ബാങ്കിങ്, മൂലധന സാമഗ്രി, ലോഹ മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. മുന്‍നിര ഓഹരികളില്‍ ഐ.ഡി.എഫ്.സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, പി.എന്‍.ബി, ഡി.എല്‍.എഫ് എന്നീ ഓഹരികള്‍ നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.
Leave a Reply