Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് സിഇഓ ആയ വിശാല്‍ ശിക്കയുടെ വക ഐഫോണ്‍ 6 സമ്മാനം. കഴിഞ്ഞവര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ച 3,000 തൊഴിലാളികള്‍ക്കാണ് ഏറ്റവും പുതിയ ഐഫോണ്‍ മോഡല്‍ നല്‍കുവാന്‍ വിശാല്‍ ശിക്ക തീരുമാനിച്ചിരിക്കുന്നത്. ഒരു ഇമെയില്‍ വഴി ശിക്ക തന്നെയാണ് ഇക്കാര്യം തൊഴിലാളികളെ അറിയിച്ചത്. തകര്‍ച്ചയുടെ വക്കിലെത്തിയിരുന്ന ഇന്‍ഫോസിസിനെ തന്ത്രപരമായ പല തീരുമാനങ്ങളിലൂടെയും വിശാല്‍ ശിക്കയാണ് ഇന്ന് കാണുന്ന ലാഭത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്‍ഫോസിസില്‍ നിന്നും ജോലി ഉപേക്ഷിച്ച് പോയവർ നിരവധിയായിരുന്നു.എന്നാൽ വിശാല്‍ ശിക്ക സിഇഒ ആയി എത്തിയതോടെ ജോലിയിൽ നിന്നും ജീവനക്കാരുടെ ഒഴിഞ്ഞു പോക്ക് കുറഞ്ഞു. ഇതിന് കാരണം അദ്ദേഹം സ്വീകരിച്ച ചില നടപടികളായിരുന്നു. ഇന്‍ഫിയില്‍ നിന്നും വിട്ടു പോയ അഗ്രഗണ്യരായ ജീവനക്കാരെ വിശാല്‍ ശിക്ക തന്നെ നേരില്‍ കണ്ട് ഇന്‍ഫിയിലേക്ക് തിരികെ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ തുടങ്ങിയതാണ് ഇന്‍ഫോസിസിനെ ഈ നിലയില്‍ എത്തിച്ചതെന്ന് വിശാല്‍ ശിക്ക പറഞ്ഞു. കമ്പനിക്ക് ഇപ്പോള്‍ 1.65 തൊഴിലാളികള്‍ ആണുള്ളത്. ഇവര്‍ക്ക്ശിക്കയുടെ വകയായി കാല്‍ വര്‍ഷത്തിലൊരിക്കല്‍ പ്രമോഷനും നല്‍കി വരുന്നു. അടുത്തിടെ ജീവനക്കാര്‍ക്ക് സമ്മാനവുമായി മറ്റൊരു ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസും രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ച്ചവെച്ചവര്‍ക്ക് ഇവർ നൽകിയത് ബെന്‍സ് കാര്‍ ആയിരുന്നു. ബെന്‍സ് വേണ്ടാത്തവര്‍ക്ക് കുടുംബസഹിതം വിദേശത്തേയ്ക്ക് വിനോദയാത്ര നടത്താനുള്ള ഓഫറും ഇവർ നൽകിയിരുന്നു.
Leave a Reply