Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 1:37 pm

Menu

Published on February 18, 2017 at 1:06 pm

ഇതുവായിച്ചാല്‍ പൂച്ചകളോട് അസൂയ തോന്നും

inside-the-worlds-first-five-star-luxury-hotel-for-cats

എസി, കിംഗ് സൈസ് ബെഡ്, കളിസ്ഥലം എന്നിവയടങ്ങിയ വിശാലമായ മുറികള്‍. ഡേറ്റിങ്ങിനുള്ള സൗകര്യം. സ്‌പെഷ്യല്‍ ഷാമ്പു ഉപയോഗിച്ച് വിശാലമായ കുളി. ചുറ്റിലും പരിചാരകര്‍. പറഞ്ഞുവരുന്നത് ഒരു ആഡംബര ഹോട്ടലിനെ കുറിച്ച് തന്നെയാണ്. എന്നാല്‍ ഇത് മനുഷ്യര്‍ക്ക് താമസിക്കാന്‍ വേണ്ടി അല്ലെന്നുള്ളതാണ് കൗതുകം.

inside-the-worlds-first-five-star-luxury-hotel-for-cats1

പൂച്ചകള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ വിശേഷങ്ങളാണിവ. കാറ്റസോണിയ എന്ന ഈ പൂച്ച ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ്.

പതിവ് ശീലങ്ങളില്‍ നിന്ന് മാറി പൂച്ചകളെ റിലാക്‌സ് ചെയ്യിക്കാനും, തിരക്കായതിനാല്‍ നോക്കാന്‍ പറ്റാത്ത ഉടമകള്‍ക്കും തങ്ങളുടെ പൂച്ചകളെ ഇവിടെ ഏല്‍പ്പിക്കാം. രാജാവിനെ പോലെ പൂച്ചകള്‍ ഇവിടെ സുഖലോലുപരായി കഴിയും.

inside-the-worlds-first-five-star-luxury-hotel-for-cats2

പൂച്ചകള്‍ക്കായി ആകെ 35 മുറികളാണ് കാറ്റസോണിയയിലുള്ളത്. വിവിഐസി (very very important cat)  മുറിയടക്കം നാല് വിഭാഗത്തില്‍ ഇവിടെ മുറികള്‍ ലഭിക്കും. ഒരു വിവിഐസി മുറിയില്‍ 10 പൂച്ചകളെ ഉള്‍ക്കൊള്ളും. അമ്മയ്ക്കും കുട്ടികള്‍ക്കുമായി ഇത്തരം മുറികളാണ് നല്‍കാറ്. മൂന്ന് വലിയ ബെഡുകളും മിനി കളിസ്ഥലവും ബാത്ത്‌റൂം സൗകര്യവും പൂച്ചകള്‍ക്ക് ഈ മുറിയില്‍ ലഭിക്കും. ഓരോ വിഭാഗമനുസരിച്ച് മുറിയുടെ വാടകയിലും വ്യത്യാസമുണ്ടാകും.

inside-the-worlds-first-five-star-luxury-hotel-for-cats3

ഇതൊന്നും പോരാഞ്ഞ് പൂച്ചകള്‍ക്ക് ഡേറ്റിങ്ങിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏറ്റവും വില കൂടിയ മുറിയില്‍ സിസിടിവിയും ഉണ്ടാകും. ഉടമസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ആപ്പ് വഴി തങ്ങളുടെ പൂച്ചയെ ഇപ്പോഴും കണ്ട് കൊണ്ടിരിയ്ക്കാം. മൂന്നു മണിക്കൂര്‍ മുതല്‍ ഒരു വര്‍ഷം വരെ പൂച്ചകള്‍ക്ക് താമസിക്കാനുള്ള പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്.

പൂച്ച സ്‌നേഹികളെയാണ് ഇവിടെ ജോലിക്കാരായി എടുത്തിട്ടുള്ളതും. പൂച്ചയ്ക്കും ഹോളി ഡെയ്‌സ് വേണമെന്നാണ് ഹോട്ടല്‍ അധികൃതരുടെ അഭിപ്രായം. തന്നെ എപ്പോഴും ബോസ് ആയി പരിഗണിയ്ക്കണം എന്ന മനോഭാവമുള്ളവരാണ് പൂച്ചകള്‍.

inside-the-worlds-first-five-star-luxury-hotel-for-cats4

അതുകൊണ്ടു തന്നെ വീട് പോലെയുള്ള അന്തരീക്ഷമാണ് ഇവയ്ക്ക് ഇവിടെ നല്‍കുന്നത്. ഹൈ ക്ലാസ് ഭക്ഷണവും പാലും. മുഴുവന്‍ സമയവും ഓമനിച്ച് കൊണ്ടിരിയ്ക്കുന്നതിനാല്‍ പൂച്ചകള്‍ക്കും ഇവിടുത്തെ അന്തരീക്ഷം ഇഷ്ടമാകുന്നുണ്ട്. ഷവറും സ്‌പെഷ്യല്‍ ഷാമ്പൂ ഉപയോഗിച്ചുള്ള കുളിയും ഒക്കെ ഇവിടത്തെ പ്രത്യേകതകളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News