Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:18 pm

Menu

Published on July 18, 2013 at 1:10 pm

ഐ.ബിയില്‍ 750 അസിസ്റ്റന്റ് ഇന്റലിജന്‍സ് ഓഫീസര്‍ ഒഴിവ്

intelligence-bureau-ib-750-acio-vacancies

ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ തസ്തികയില്‍ 750 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയ യോഗ്യത. ജനറല്‍ 380, ഒ.ബി.സി 202, എസ്.സി 112, എസ്.ടി 56 എന്നിങ്ങനെയാണ് ഒഴിവുകള്‍. 18നും 27നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സംവരവിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകര്‍ ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. 100 രൂപ അപേക്ഷാഫീസ്. (സ്ത്രീകള്‍ക്കും പട്ടികജാതി /പട്ടികവര്‍ഗ അപേക്ഷകര്‍ക്കും ഫീസില്ല.) സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചലാന്‍ ആയാണ് ഫീസടക്കേണ്ടത് ഡിസ്‌ക്രിപ്റ്റീവ്, ഒബ്‌ജെക്റ്റീവ് മാതൃകയിലെ ഓരോ പേപ്പറുകള്‍ അടങ്ങിയതാണ് എഴുത്തുപരീക്ഷ. എഴുത്തുപരീക്ഷക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും.
www.mha.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാനതീയതി ഓഗസ്റ്റ് 12.

Loading...

Comments are closed.

More News