Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:42 pm

Menu

Published on August 25, 2013 at 11:48 am

ഐ.ബി.പി.എസ്. ക്ലര്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു

notification-ibps-po-2013

രാജ്യത്തെ 19 ദേശസാത്കൃത ബാങ്കുകളില്‍ ക്ലര്‍ക്ക് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു. ഈ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിക്കുന്നവര്‍ക്ക് 19 പൊതുമേഖലാ ബാങ്കുകളില്‍ അടുത്ത ഒരു വര്‍ഷത്തിനകം വരുന്ന ക്ലര്‍ക്ക് ഒഴിവുകളില്‍ നിയമനം നേടാം. ഓണ്‍ലൈന്‍പരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന അഭിമുഖത്തിലും നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോര്‍കാര്‍ഡ് അനുസരിച്ചായിരിക്കും നിയമനം . നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍.

യോഗ്യത: അംഗീകൃത ബിരുദം. കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബിരുദം ഉണ്ടായിരിക്കണം.
പ്രായം: 01.08.2013-ന് 20-28 വയസ്സ്.
അപേക്ഷാഫീസ്: 600 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും വിമുക്തഭടര്‍ക്കും 100 രൂപ.
സപ്തംബര്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം.
വെബ്‌സൈറ്റ്: www.ibps.in

Loading...

Leave a Reply

Your email address will not be published.

More News