Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:15 pm

Menu

Published on September 5, 2013 at 4:37 pm

എല്‍.ഡി ക്ലാര്‍ക്ക് അപേക്ഷകരുടെ എണ്ണം 15.5 ലക്ഷം കവിഞ്ഞു

kerala-ld-clerk-2013-applicants-crossed-15-5-lakhs

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് റെക്കോര്‍ഡ് അപേക്ഷകള്‍. .,അപേക്ഷകള്‍. അയക്കാനുള്ള അവസാന ദിവസമായ ഇന്നലെ വൈകീട്ട് അഞ്ചുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 14 ജില്ലകളില്‍നിന്നായി 15.5 ലക്ഷം ഉദ്യോഗാര്‍ഥികള്‍ എല്‍.ഡി ക്ലാര്‍ക്കിന് അപേക്ഷിച്ചതായി പി.എസ്.സി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. 14 ജില്ലകളില്‍നിന്നായി തസ്തികമാറ്റംവഴി 12,000 പേരും എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി യോഗ്യത അടിസ്ഥാനമാക്കിയുള്ള അവസാനത്തെ എല്‍.ഡി ക്ലാര്‍ക്ക് അപേക്ഷയാണിത്. അതിനാലാണ് ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് പി.എസ്.സി വൃത്തങ്ങള്‍ അറിയിച്ചു. ഇനിയുള്ള എല്‍.ഡി ക്ലാര്‍ക്ക് നിയമനങ്ങളുടെ യോഗ്യത എസ്.എസ്.എല്‍.സിയില്‍നിന്ന് പ്ലസ്ടുവായി ഉയര്‍ത്താനാണ് തീരുമാനം. കൊല്ലം ജില്ലയില്‍നിന്നുള്ള 30,000 ഓളം പേര്‍ തിരുവനന്തപുരം ജില്ല തിരഞ്ഞെടുത്തതാണ് അപേക്ഷകരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലെത്തിയത്.

എട്ടു ഘട്ടങ്ങളിലായാണ് പരീക്ഷ. 2013 നവംബര്‍ ഒമ്പതിന് പരീക്ഷ ആരംഭിച്ച് മാര്‍ച്ച് ഒന്നിന് അവസാനിക്കും. 2015 മാര്‍ച്ച് 31ന് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. എല്‍.ഡി ക്ലാര്‍ക്കിന്റെ യോഗ്യത പ്ലസ്ടുവായി നിശ്ചയിച്ച് പി.എസ്.സി നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍, യോഗ്യത ഉയര്‍ത്തുന്നതിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ യോഗ്യത എസ്.എസ്.എല്‍.സിയാക്കി പുനസ്ഥാപിച്ച് പി.എസ്.സി പുനര്‍വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാതെ യോഗ്യത ഉയര്‍ത്തിയതാണ് അനിശ്ചിതത്വത്തിനിടയാക്കിയത്. ആഗസ്ത് ഒന്നിനാണു പി.എസ്.

Loading...

Comments are closed.

More News