Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:28 pm

Menu

Published on July 7, 2013 at 12:24 pm

ഫുഡ് കോര്‍പ്പറേഷനില്‍ 460 മാനേജ്‌മെന്റ് ട്രെയിനി

vacancy-in-fci

കേന്ദ്രപൊതുമേഖലാസ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) യുടെ വിവിധ സോണുകളിലേക്ക് മാനേജ്‌മെന്റ് ട്രെയിനികളുടെ 460 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമുള്‍പ്പെടുന്ന സതേണ്‍ സോണില്‍ 197 ഒഴിവുണ്ട്. . ജനറല്‍, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കല്‍, സിവില്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എഞ്ചിനിയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് എന്നീ വിഭാഗങ്ങളിലാണ് നിയമനം ലഭിക്കുക.

യോഗ്യത: മാനേജ്‌മെന്റ് ട്രെയിനി (ജനറല്‍, ഡിപ്പോ, മൂവ്‌മെന്റ്): അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ സി.എ./ ഐ.സി.ഡബ്ല്യു.എ./ കമ്പനിസെക്രട്ടറി. എസ്‌സി, എസ്ടി, വികലാംഗവിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
മാനേജ്‌മെന്റ് ട്രെയിനി (അക്കൗണ്ട്‌സ്): ബി.കോം, എം.ബി.എ. (ഫിനാന്‍സ്) അല്ലെങ്കില്‍ സി.എ. കോസ്റ്റ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി അസോസിയേറ്റ് മെമ്പര്‍ഷിപ്പ്.

പ്രായം: 01-08-2013ന് 28 വയസ്സില്‍ കൂടരുത്. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷത്തെ ഇളവുണ്ട്.

അവസാനതീയതി : ജൂലായ് 31.

വെബ്‌സൈറ്റ്: www.fcijobsportal.com

Loading...

Leave a Reply

Your email address will not be published.

More News