Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:26 am

Menu

Published on July 25, 2013 at 4:09 pm

കേന്ദ്രീയ വിദ്യാലയങ്ങളില്‍ 4043 അധ്യാപക ഒഴിവുകള്‍

kendriya-vidyalaya-sangathan-4043-vacancy

രാജ്യത്തെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിലെ 4034 അധ്യാപാക ഒഴിവുകളിലേക്ക് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്‍െറ കീഴിലുള്ള കേന്ദ്രീയ വിദ്യാലയ സംഗതന്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഓരോ വിഭാഗത്തിലെയും ഒഴിവുകളുടെ എണ്ണം,യോഗ്യത തുടങ്ങിയ വിവരങ്ങള്‍ ചുവടെ;
A. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പി.ജി.ടി)
1.ഇംഗ്ളീഷ്: 85 ഒഴിവ്
2. ഹിന്ദി : 69
3. ഫിസിക്സ്: 85
4. കെമിസ്ട്രി: 82
5. എക്കണോമിക്സ് : 56
6. കൊമേഴ്സ്: 94
7. മാത്തമാറ്റിക്സ് : 91
8. ബയോളജി: 75
9. ഹിസ്റ്ററി:
10. ജ്യോഗ്രഫി: 39
11. കമ്പ്യൂട്ടര്‍ സയന്‍സ് : 80
12. ബയോ ടെക്നോളജി: 03

യോഗ്യത -ഒന്നു മുതല്‍ പത്തുവരെ തസ്തികക്ക് എന്‍.സി.ഇ.ആര്‍.ടി റീജിയനല്‍ കോളജ് ഓഫ് എജ്യുക്കേഷനില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍റഗ്രേറ്റഡ് എം.എസ്.സി കോഴ്സോ അല്ളെങ്കില്‍ ബന്ധപ്പെട്ട
വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. ഹിന്ദി, ഇംഗ്ളീഷ് മാധ്യമങ്ങളില്‍ അധ്യാപനത്തിന് കഴിവ് വേണം.
കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സിലെ പരിചയം അഭികാമ്യം. ആഗസ്റ്റ് 28ന് 40 വയസ് കവിയരുത്. 9300-34800 ശമ്പള സ്കെയിലിലാകും നിയമനം. 4800 രൂപ ഗ്രേഡ് പേയും
ഉണ്ടാകും.
കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയിലെ അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ താഴെ പറയുന്ന യോഗ്യതകളില്‍ ഏതെങ്കിലും നേടിയിരിക്കണം
aa. കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ ബി.ഇ/ബി.ടെക്ക് അല്ളെങ്കില്‍ തത്തുല്യ ഡിഗ്രി,ഡിപ്ളോമ
bb. ഏതെങ്കിലും ശാഖയില്‍ എഞ്ചിനീയറിംഗ് ബിരുദവും കമ്പ്യൂട്ടേഴ്സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമയും
cc. എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ളെങ്കില്‍ എം.സി.എ
dd. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ളെങ്കില്‍ ബി.സി.എയും പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയും
ee. കമ്പ്യൂട്ടറില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമയും ഏതെങ്കിലും വിഷയത്തില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രിയും
ff. DOEACCയുടെ ബി ലെവല്‍ യോഗ്യതയും ഏതെങ്കിലും വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേഷനും
gg. DOEACCയുടെ സി ലെവല്‍ യോഗ്യതയും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും
ബയോ ടെക്നോളജി വിഭാഗത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബയോടെക്നോളജി/ ജെനറ്റിക്സ്/ മൈക്രോബയോളജി/ ലൈഫ് സയന്‍സ്/ ബയോസയന്‍സ്/ ബയോ കെമിസ്ട്രി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് യോഗ്യത.
കമ്പ്യൂട്ടര്‍ സയന്‍സ്, ബയോ ടെക്നോളജി വിഭാഗത്തിലെ അപേക്ഷകര്‍ക്കും ഹിന്ദി, ഇംഗ്ളീഷ് മാധ്യമങ്ങളില്‍ അധ്യാപനത്തിന് കഴിവ് വേണം. ആഗസ്റ്റ് 28ന് 40 വയസ് കവിയരുത്. 9300-34800 ശമ്പള സ്കെയിലിലാകും നിയമനം. 4800 രൂപ ഗ്രേഡ് പേയും
ഉണ്ടാകും.

II. ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടി.ജി.ടി)
1. ഇംഗ്ളീഷ് – 86 ഒഴിവ്
2. ഹിന്ദി -130
3. സോഷ്യല്‍ സ്റ്റഡീസ് -168
4. സയന്‍സ് – 105
5. സംസ്കൃതം-38
6. മാത്തമാറ്റിക്സ് -112
7. പി.ആന്‍റ് എച്ച്.ഇ -181
8. എ.ഇ -115
9. ഡബ്ളിയു.ഇ -124

ഒന്നുമുതല്‍ ആറ് വരെ തസ്തികകളില്‍ എന്‍.സി.ഇ.ആര്‍.ടി റീജിയനല്‍ കോളജ് ഓഫ് എജ്യുക്കേഷനില്‍ നിന്ന് 50 ശതമാനം മാര്‍ക്കോടെയുള്ള നാല് വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് ഡിഗ്രി കോഴ്സ്. അല്ളെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും സി.ബി.എസ്.ഇ നടത്തുന്ന സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (സി.ടി.ഇ.ടി) വിജയവും. ഇംഗ്ളീഷ്, ഹിന്ദി മാധ്യമങ്ങളില്‍ അധ്യാപന പരിചയം വേണം. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സില്‍ അറിവ് അഭികാമ്യം. ആഗസ്റ്റ് 28ന് 35 വയസ് തികഞ്ഞിരിക്കണം. 9300-34800 ശമ്പള തസ്തികയിലായിരിക്കും നിയമനം. 4600 രൂപ ഗ്രേഡ് പേ ഉണ്ടാകും.
മറ്റ് തസ്തികകളിലെ യോഗ്യത:
7. പി.ആന്‍റ്.എച്ച്.ഇ -ഫിസിക്കല്‍ എജ്യുക്കേഷന്‍ അല്ളെങ്കില്‍ തത്തുല്യ വിഷയത്തില്‍ ബാച്ചിലര്‍ ബിരുദം.
8. എ.ഇ -ഡ്രോയിംഗ് ആന്‍റ് പെയിന്‍റിംഗ്/ സ്കള്‍പ്ചര്‍/ ഗ്രാഫിക്ക് ആര്‍ട്ടില്‍ അഞ്ച് വര്‍ഷത്തെ ഡിപ്ളോമ അല്ളെങ്കില്‍ തത്തുല്യ
യോഗ്യത. ഹിന്ദി,ഇംഗ്ളീഷ് മാധ്യമങ്ങളില്‍ അധ്യാപന പരിചയം വേണം. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സിലെ പരിചയം അഭികാമ്യം.
9. ഡബ്ളിയു.ഇ -ഇലക്ട്രിക്കല്‍ ഗാഡ്ജറ്റ്സ് ആന്‍റ് ഇലക്ട്രോണിക്സ്: താഴെ പറയുന്ന യോഗ്യതകളില്‍ ഏതെങ്കിലും
aa. ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സില്‍ ഹയര്‍സെക്കന്‍ഡറിക്ക് ശേഷം ത്രിവല്‍സര ഡിപ്ളോമ
bb. ഇലക്ട്രിക്കല്‍ അല്ളെങ്കില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദം
ഹിന്ദി,ഇംഗ്ളീഷ് മാധ്യമങ്ങളില്‍ അധ്യാപനത്തിന് കഴിവ് വേണം. വര്‍ക്ക്ഷോപ്പിലോ ഫാക്ടറിയിലോ ഒരു വര്‍ഷത്തെ പരിചയവും കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനിലെ പരിചയവും അഭികാമ്യം. ആഗസ്റ്റ് 28ന് 35 വയസ് തികഞ്ഞിരിക്കണം. 9300-34800 ശമ്പള തസ്തികയിലായിരിക്കും നിയമനം. 4600 രൂപ ഗ്രേഡ് പേ ഉണ്ടാകും.

മറ്റു തസ്തികകള്‍:

1. ലൈബ്രേറിയന്‍ -112 ഒഴിവുകള്‍. ലൈബ്രറി സയന്‍സില്‍ ബിരുദം അല്ളെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തെ ലൈബ്രറി സയന്‍സ് ഡിപ്ളോമയും. ഹിന്ദി,ഇംഗ്ളീഷ് മാധ്യമങ്ങളില്‍ അധ്യാപന
കഴിവ് വേണം. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സില്‍ പരിചയം അഭികാമ്യം.
2. പ്രൈമറി ടീച്ചര്‍ -1979 ഒഴിവുകള്‍. യോഗ്യതകള്‍:
aa. 50 ശതമാനം മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്. അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ഇന്‍റര്‍മീഡിയറ്റ് അല്ളെങ്കില്‍ തത്തുല്യം.
bb. സി.ബി.എസ്.ഇ നടത്തുന്ന സെന്‍ട്രല്‍ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിലെ വിജയം.
cc. ഹിന്ദി,ഇംഗ്ളീഷ് മാധ്യമങ്ങളില്‍ അധ്യാപനത്തിന് കഴിവ് വേണം.
കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സിലെ പരിചയം അഭികാമ്യം.
3. പി.ആര്‍.ടി മ്യൂസിക്ക് -50 ശതമാനം മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്. അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ഇന്‍റര്‍മീഡിയറ്റ് അല്ളെങ്കില്‍ തത്തുല്യ്യം.
സംഗീതത്തില്‍ ബാച്ചിലര്‍ ബിരുദവും ഹിന്ദി,ഇംഗ്ളീഷ് മാധ്യമങ്ങളില്‍ അധ്യാപനത്തിന് കഴിവും ഉണ്ടാകണം. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സിലെ പരിചയം അഭികാമ്യം. പ്രായം 30 വയസ്. 9300-34800 ശമ്പള സ്കെയിലിലാകും നിയമനം. ഗ്രേഡ് പേ 4200 രൂപ.
എസ്.സി/എസ്.ടി വിഭാഗതതിന് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വര്‍ഷവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷവും വയസിളവ് ഉണ്ടാകും. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന എസ്.സി/എസ്.ടിക്കാര്‍ക്ക് പത്ത് വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് എട്ട് വര്‍ഷവുമാണ് വയസിളവ്. അംഗവൈകല്യമുള്ളവര്‍ക്ക് പത്തുവര്‍ഷവും വനിതകള്‍ക്ക് പത്തുവര്‍ഷവും വയസിളവ് ഉണ്ട്.
എഴുത്തുപരീക്ഷ, അഭിരുചി പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ 29 മുതല്‍ ആഗസ്റ്റ് 28 വരെ http://jobapply.in/kvs എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പരീക്ഷാ ഫീസടച്ച ചലാന്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് എന്നിവ അടക്കം ചെയ്ത കവര്‍ സെപ്റ്റംബര്‍ 12ന് മുമ്പ് പോസ്റ്റ്ബോക്സ് നമ്പര്‍ 3076, ലോദി റോഡ്, ന്യൂദല്‍ഹി എന്ന വിലാസത്തില്‍ അയക്കുക. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതിയിരിക്കണം. 750 രൂപയാണ് അപേക്ഷാ ഫീസ്. 30 രൂപ ബാങ്ക് ചാര്‍ജും അടക്കണം. ഫീസ് ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്ന അതേ തീയതിയില്‍ 935020934 എന്ന അക്കൗണ്ടില്‍ ഇന്ത്യന്‍ ബാങ്കിന്‍െറ ഏതെങ്കിലും ശാഖകള്‍ മുഖേനയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ പണമടക്കാം. ബാങ്ക് ശാഖയില്‍ പണമടക്കുന്നതിനുള്ള ചലാന്‍ കെ.വി.എസ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. എസ്.സി/എസ്.ടിക്കാരും ശാരീരിക വൈകല്യമുള്ളവരും പണം അടക്കേണ്ടതില്ല.

പരീക്ഷാ രീതി: പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ വിഭാഗത്തില്‍ ഇംഗ്ളീഷ്, ഹിന്ദി വിഷയങ്ങളിലായി 20 മാര്‍ക്കിന്‍െറ വീതം മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളാണ് ഉണ്ടാവുക. പാര്‍ട്ട് രണ്ടില്‍ കറന്‍റ് അഫയേഴ്സ് (20 മാര്‍ക്ക്), ടീച്ചിംഗ് മത്തെഡോളജി ( 20 മാര്‍ക്ക്) ബന്ധപ്പെട്ട വിഷയം (100മാര്‍ക്ക്) എന്നിങ്ങനെ 160 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണ് ഉണ്ടാവുക. മൂന്ന് മണിക്കൂറാണ് ടെസ്റ്റ്. പാര്‍ട്ട് ഒന്നില്‍ ഇംഗ്ളീഷിനും ഹിന്ദിക്കും അഞ്ച് മാര്‍ക്ക് വീതവും ഒരുമിച്ച് 13 മാര്‍ക്കും ലഭിച്ചാല്‍ മാത്രമേ പാര്‍ട്ട് രണ്ട് കണക്കിലെടുക്കൂ. അവസാന മെരിറ്റില്‍ പാര്‍ട്ട് രണ്ടിലെ പ്രകടനവും ഇന്‍റര്‍വ്യൂവും (70:30) ആണ് കണക്കിലെടുക്കുക.

ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ( പി.ആന്‍റ് എച്ച്.ഇ, ഡബ്ളിയു.ഇ, എ.ഇ) ലൈബ്രേറിയന്‍ വിഭാഗത്തില്‍ ഇംഗ്ളീഷ്, ഹിന്ദി വിഭാഗങ്ങളിലായി 40 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണ് ഉണ്ടാവുക.
പാര്‍ട്ട് രണ്ടില്‍ കറന്‍റ് അഫെയേഴ്സ് ( 30), റീസണിംഗ് ആന്‍റ് ന്യൂമെറിക്കല്‍ എബിലിറ്റി ( 30), ബന്ധപ്പെട്ട വിഷയം (100) എന്നിങ്ങനെ 160 മാര്‍ക്കിന്‍െറ ചോദ്യങ്ങള്‍ ഉണ്ടാകും. മൂന്ന് മണിക്കൂറാണ് പരീക്ഷ. പാര്‍ട്ട് ഒന്നില്‍ ഇംഗ്ളീഷിനും ഹിന്ദിക്കും അഞ്ച് മാര്‍ക്ക് വീതവും ഒരുമിച്ച് 13 മാര്‍ക്കും ലഭിച്ചാല്‍ മാത്രമേ പാര്‍ട്ട് രണ്ട് കണക്കിലെടുക്കൂ. അവസാന മെരിറ്റില്‍ പാര്‍ട്ട് രണ്ടിലെ പ്രകടനവും ഇന്‍റര്‍വ്യൂവും (70:30) ആണ് കണക്കിലെടുക്കുക.

ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ( ഇംഗ്ളീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, സംസ്കൃതം, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്) പ്രൈമറി ടീച്ചര്‍ വിഭാഗത്തില്‍ പാര്‍ട്ട് ഒന്നില്‍ ഇംഗ്ളീഷ്, ഹിന്ദി വിഭാഗങ്ങളിലായി 15 മാര്‍ക്കിന്‍െറ വീതം ചോദ്യങ്ങളാണ് ഉണ്ടാവുക. പാര്‍ട്ട് രണ്ടില്‍ കറന്‍റ് അഫെയേഴ്സ് ( 40),റീസണിംഗ് എബിലിറ്റി (40),ടീച്ചിംഗ് മത്തെഡോളജി (40) എന്നിങ്ങനെ 120 മാര്‍ക്കിന്‍െറ ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ടര മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. പാര്‍ട്ട് ഒന്നില്‍ ഇംഗ്ളീഷിനും ഹിന്ദിക്കും നാല് മാര്‍ക്ക് വീതവും ഒരുമിച്ച് പത്ത് മാര്‍ക്ക് ലഭിച്ചാലും മാത്രമേ പാര്‍ട്ട് രണ്ട് പരിഗണിക്കൂ. എഴുത്തുപരീക്ഷയിലെയും ഇന്‍റര്‍വ്യൂവിലെയും പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാകും അവസാനഘട്ട വെയിറ്റേജ് (70:30) ഒന്നു മുതല്‍ നാലുവരെ ക്ളാസുകളിലേക്ക് സി.ടി.ഇ.ടി പേപ്പര്‍ ഒന്നും ക്ളാസ് ആറു മുതല്‍ എട്ടുവരെ സി.ടിഇ.ടി പേപ്പര്‍ രണ്ടിലും വിജയിച്ചവര്‍ അപേക്ഷിച്ചാല്‍ മതി.

പി.ആര്‍.ടി മ്യൂസിക്ക് തസ്തികയിലേക്ക് പാര്‍ട്ട് ഒന്നില്‍ 15 മാര്‍ക്ക് വീതമുള്ള ഹിന്ദിയുടെയും ഇംഗ്ളീഷിന്‍െറയും മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ വീതമാണ് ഉണ്ടാവുക. പാര്‍ട്ട് രണ്ടില്‍ കറന്‍റ് അഫെയേഴ്സ് ( 30), റീസണിംഗ് എബിലിറ്റി ( 30), മ്യൂസിക്കോളജി ( 60) എന്നിങ്ങനെ 120 മാര്‍ക്കിന്‍െറ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. രണ്ടര മണിക്കൂറാണ് പരീക്ഷ. ഇംഗ്ളഷിനും ഹിന്ദിക്കും നാല് മാര്‍ക്ക് വീതവും ഒരുമിച്ച് പത്ത് മാര്‍ക്കും ലഭിച്ചാല്‍ മാത്രമേ പാര്‍ട്ട് രണ്ട് മൂല്യ നിര്‍ണയത്തിന് പരിഗണിക്കൂ. എഴുത്തുപരീക്ഷക്ക് 50 ശതമാനം പെര്‍ഫോമന്‍സ് ടെസ്റ്റിന് 30 ശതമാനം അഭിമുഖത്തിന് 20 ശതമാനം എന്നിങ്ങനെയാണ് അവസാന വട്ട വെയിറ്റേജ്.

പരീക്ഷാ കേന്ദ്രങ്ങളും കോഡും:
അഹമ്മദാബാദ് -11, അലഹബാദ്-12, ബാംഗ്ളൂര്‍ -13, ഭോപാല്‍ -14, ഭുവനേശ്വര്‍ -15, ചണ്ഡിഗഡ് -16, ചെന്നൈ-17, ഡെറാഡൂണ്‍-18, ദല്‍ഹി-19, ഗുവാഹത്തി-20, ഹൈദരാബാദ്-21,ജബല്‍പൂര്‍ -22, ജയ്പൂര്‍-23, ജമ്മു-24, ജോധ്പൂര്‍ -25,തിരുവനന്തപുരം -26, കൊല്‍ക്കത്ത-27, ലക്നൗ -28, മുംബെ -29, പാറ്റ്ന -30,പോര്‍ട്ട്ബെലയര്‍ -31, റായ്പൂര്‍-32,
റാഞ്ചി-33.
താല്‍പര്യമുള്ള കേന്ദ്രങ്ങള്‍ ഫോറത്തില്‍ എഴുതാമെങ്കിലും അവസാന തീരുമാനം കേന്ദ്രീയ വിദ്യാലയ സംഗതന്‍െറയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.kvsangathan.nic.in/EmploymentDocuments/emp-19-07-13e.pdf

– See more at: http://www.madhyamam.com/education/node/1159#sthash.pRfCLfyV.dpuf

Loading...

Leave a Reply

Your email address will not be published.

More News