Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:38 am

Menu

Published on July 21, 2013 at 9:11 pm

ഐബിപിഎസ് പിഒ നാളെ മുതൽ അപേക്ഷ സ്വീകരിക്കും

ibps-application-start-from-tomorrow

രാജ്യത്തിലെ 20 പൊതുമേഖലാ ബാങ്കുകളിലേക്കും എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ (ഇ.സി.ജി.സി.) ലിമിറ്റഡിലേക്കുമുള്ള പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയ്‌നി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ബി.പി.എസ്(ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) ആണ് പരീക്ഷാനടത്തിപ്പുകാര്‍. ഒക്ടോബറില്‍ ഓണ്‍ലൈനായി പരീക്ഷ നടക്കും. ബാങ്കുകളില്‍ തിളക്കമാര്‍ന്ന ജോലി മോഹിക്കുന്ന ബിരുദധാരികള്‍ക്ക് മികച്ച അവസരമാണിത്.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്.സി.,എസ്.ടി., വികലാംഗ വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി (2013 ജൂലായ് ഒന്നിനകം യോഗ്യത നേടിയിരിക്കണം). അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി, ഹൈസ്‌കൂള്‍/കോളേജ് തലത്തില്‍ കമ്പ്യൂട്ടര്‍/ഐ.ടി. വിഷയമായി പഠിച്ചിരിക്കുകയോ വേണം.
പ്രായം: 01-07-2013ന് 20നും 28നും മധ്യേ.

അപേക്ഷാഫീസ്: 600 രുപ. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ: www.ibps.in എന്ന വെബ്‌സൈറ്റില്‍ ആഗസ്ത് 12നകം ഓണ്‍ലൈനായി അപേക്ഷിക്കണം

Loading...

Leave a Reply

Your email address will not be published.

More News