Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭവന, വാഹന വായ്പകള്‍ക്കുള്‍പ്പെടെ പലിശ നിരക്ക് ഉയര്‍ത്താന്‍ വാണിജ്യ ബാങ്കുകള്‍ നിര്‍ബന്ധിതമാകുമെന്നതിനാല്‍ തീരുമാനം സാധാരണക്കാര്‍ക്കും തിരിച്ചടിയാകും. മൂല്യം ഉയരുമെന്ന പ്രതീക്ഷയില്‍ വിദേശ നാണയ അവധി വിപണിയില്‍ ഡോളറുകള്‍ വാങ്ങിയിടുന്നത് നിയന്ത്രിക്കാനാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണ നടപടികള്‍ പ്രാഖ്യപിച്ചത്. ബാങ്കുകള്‍ സൂക്ഷിക്കേണ്ട സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതം (എസ്.എല്‍.ആര്‍) നിലനിര്‍ത്താനായി വാങ്ങുന്ന സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഈടു നല്‍കി റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കുന്ന വായ്പയുടെ (മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി) പലിശ നിലവിലെ 7.25 ശതമാനത്തില്‍നിന്ന് 10.25 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഡോളറിന്റെ മൂല്യം ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ വിദേശ നാണയ അവധി വിപണിയില്‍ ഡോളര്‍ വാങ്ങാന്‍ ബാങ്കുകള്‍ക്ക് വരുന്ന ചെലവ് വര്‍ധിക്കും. ഇത് പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ വാണിജ്യ ബാങ്കുകളെ നിര്‍ബന്ധിതമാക്കുമെന്നും പണവിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 12,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ വില്‍ക്കാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയും ശക്തമാണ്.
Leave a Reply