Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്തര്യം കൂടിപോയാലും പ്രശ്നം തന്നെ . സൗന്തര്യം ഒരു ശാപമായ ഇരുപത്തിയേഴ്കാരിയെക്കുറിച്ചാണ് പറയുന്നത്.ഇറാനിൽ ഇരുപത്തിയേഴ്കാരിയായ നിന സിയാഹ്കലി മൊറാദിക്ക് ഭംഗി കൂടിപോയതിന്‍റെ പേരില്‍ അര്‍ഹിച്ച സ്ഥാനം നഷ്ടമായി. സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 163 പേരില്‍ 10,000 വോട്ടുകളോടെ 14മത്തെ സ്ഥാനത്തായിരുന്നു നിനക്ക്.മുന്‍ സ്ഥാനങ്ങളില്‍ ഉള്ള ഏതെങ്കിലും അംഗം സ്ഥാനത്ത് നിന്ന് മാറുന്ന അവസ്ഥയില്‍ നിനയ്ക്ക് സീറ്റ് ലഭിക്കും എന്ന സ്ഥിതിയാണിപ്പോൾ.കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാള്‍ മേയറായപ്പോള്‍ സ്വാഭാവികമായി നിനയ്ക്ക് അവസരം വന്നു. എന്നാല്‍ സീറ്റിലേക്ക് നിനയെ അയോഗ്യയാക്കി അവസരം നിഷേധിച്ചു. കൗണ്‍സിലില്‍ കാറ്റ് വാക്ക് മോഡലിനെ ആവശ്യമില്ലെന്നായിരുന്നു കാസ്‌വിനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.പ്രായം കൂടിയ യാഥാസ്ഥിതികരായ എതിരാളികള്‍ അംഗങ്ങളായ തെരഞ്ഞെടുപ്പ് പുന:പരിശോധന ബോര്‍ഡാണ് നിനക്കെതിരെ രംഗത്തുവന്നത്. ധാരാളം സിനിമകളില്‍ നമ്മൾ കേൾക്കുന്ന ഡയലോഗാണ് ‘ഈശ്വരാ എനിക്കെന്തിനിത്ര സൌന്ദര്യം തന്നു’ എന്നത്. എന്നാൽ ഈ ഡയലോഗ് സത്യമായത് നിന സിയാഹ്കലി എന്ന ഇരുപത്തിയേഴ്കാരിയുടെ ജീവിതത്തിലാണ്.തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും സൗന്ദര്യം കൂടുതലാണെന്ന കാരണത്താല്‍ അര്‍ഹിച്ച സ്ഥാനം നഷ്ടമായ നിർഭാഗ്യവതി .
Leave a Reply